Image

ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്ന പത്തുവയസുകാരന്‍ വീണ് മരിച്ചു

Published on 12 October, 2021
ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്ന പത്തുവയസുകാരന്‍ വീണ് മരിച്ചു
കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ ട്രെയിനില്‍നിന്നു വീണു മരിച്ചു.മലപ്പുറം മമ്ബാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി - നിലമ്ബൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസില്‍ നിന്ന് വീണ് മരിച്ചത്.

കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇഷാന്‍.ഇന്നലെ രാത്രി 11.45ന് കോട്ടയം മൂലേടത്ത് വച്ചാണ് സംഭവം.

ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ഇഷാന് വാതില്‍ മാറിപ്പോയതാണെന്നാണു കരുതുന്നത്. വേഗം ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക