Image

ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

Published on 12 October, 2021
ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
തൊടുപുഴ: ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു.  ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തില്‍ മരിച്ചത്.  ഭര്‍ത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് സുജാത അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുപോയ സുജാതയെ ചേറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്ന്് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മക്കള്‍: കല, പരേതനായ രതീഷ്. മരുമകന്‍: രഘു.  സുജാതയെ ഇടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദിലുവിന്റെ തലയ്ക്ക് സാരമായ പരുക്കുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക