Image

സുഹൃത്‌ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച നെടുമുടി വേണു: കെ.ആനന്ദകുമാര്‍

Published on 11 October, 2021
 സുഹൃത്‌ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച നെടുമുടി വേണു: കെ.ആനന്ദകുമാര്‍

സിനിമയ്‌ക്ക്‌ അപ്പുറത്ത്‌ വിപുലമായ സുഹൃത്‌ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു അന്തരിച്ച നടന്‍ നെടുമുടി വേണുവെന്ന്‌ കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറിയു
മായ കെ.ആനന്ദകുമാര്‍ അനുസ്‌മരിച്ചു.

നടന്‍ - സംവിധായകന്‍ എന്നീ നിലകളില്‍ നാടക- ചലച്ചിത്രരംഗങ്ങളില്‍ തിളങ്ങിയ അദ്ദേഹം, ഗായകനായും വ്യക്തിമുദ്രപതിപ്പിച്ചു. മറ്റാര്‍ക്കും അനുകരിക്കാനാകാത്ത അഭിനയശൈലിയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ അദ്ദേഹത്തിന്റെ
കഥാപാത്രങ്ങള്‍ക്ക്‌ കഴിഞ്ഞു.

മലയാള സിനിമയ്‌ക്ക്‌ മറക്കാനാകാത്ത കഥാപാത്രങ്ങളെ പകര്‍ന്നു നല്‍കിയ അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്റെ സ്‌മരണയ്‌ക്ക്‌ മുമ്പില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക