Image

ആര്യനെ അറസ്റ്റ് ചെയ്തത് പേരിലുള്ള ഖാന്‍ കാരണമെന്ന് മെഹബൂബ മുഫ്തി

Published on 11 October, 2021
ആര്യനെ അറസ്റ്റ് ചെയ്തത് പേരിലുള്ള ഖാന്‍ കാരണമെന്ന്  മെഹബൂബ മുഫ്തി
ശ്രീനഗര്‍: ആഢംബര നൗകയില്‍ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് എന്‍ സി ബി പിടികൂടിയ ആര്യന്‍ ഖാന് പിന്തുണയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആര്യന്‍ ഖാന്‍ അറസ്റ്റിലായത്  അദ്ദേഹത്തിന്റെ പേരിലുള്ള ഖാന്‍ എന്ന വാക്ക് കാരണമെന്നും മെഹബൂബ മുഫ്തി  ആരോപിക്കുന്നു. 

യു പിയില്‍ കര്‍ഷക റാലിക്കിടെ വാഹനം ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം 23കാരനായ ആര്യന്‍ ഖാനെ കേന്ദ്ര ഏജന്‍സികള്‍ പിടികൂടി, അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലെ ഖാന്‍ ആണ്, മെഹബൂബ ട്വീറ്റ് ചെയ്യുന്നു. ബി ജെ പി വോട്ട് ബാങ്കുകളെ സന്തോഷിപ്പിക്കുന്നതിനായി മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഢംബര കപ്പലില്‍ നിന്നും എന്‍ സി ബി കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യുവാവ് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോടതിയില്‍ പല പ്രാവശ്യം കുടുംബം ആര്യന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക