Image

സിനിമ കണ്ടു തുടങ്ങിയ നാള്‍ മുതല്‍ മനസില്‍ ചേക്കേറിയ ആളാണ് നെടുമുടി വേണു : മന്ത്രി രാജീവ്

Published on 11 October, 2021
സിനിമ കണ്ടു തുടങ്ങിയ നാള്‍ മുതല്‍ മനസില്‍ ചേക്കേറിയ ആളാണ് നെടുമുടി വേണു : മന്ത്രി രാജീവ്
തിരുവനന്തപുരം: സിനിമ കണ്ടു തുടങ്ങിയ നാള്‍ മുതല്‍ മനസില്‍ ചേക്കേറിയ ഒരാളാണ് നെടുമുടി വേണുവെന്ന് മന്ത്രി പി രാജീവ്.

ഒരു ചലച്ചിത്ര താരത്തിന്റെ അകലം മലയാളിക്ക് നെടുമുടിയോട് ഇല്ല. വീട്ടിലെ ഒരംഗം എന്ന അടുപ്പം, തന്റെ അനിതരസാധാരണമായ അഭിനയശേഷിയിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഭയാണ് അദ്ദേഹം.

മലയാളത്തിലെ മാസ്റ്റേഴ്സിനൊപ്പം അദ്ദേഹം സൃഷ്ടിച്ച സിനിമകളാണ് നമ്മുടെ ഈടുവെയ്പ്. ഇന്ത്യന്‍ സിനിമയില്‍ മലയാളത്തെ മുന്‍ നിരയിലേക്ക് കൈപിടിച്ച്‌ ഉയര്‍ത്തുന്നതും ആ സംഭാവനകള്‍ തന്നെ. അഭിനേതാവ്, നാടക പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, പാട്ടുകാരന്‍ എന്നിങ്ങനെ ഏതരങ്ങിലും കൊടുമുടിയുടെ ഉയരത്തില്‍ തലപ്പൊക്കത്തോടെ നിന്ന ഒരാള്‍.

തമ്ബ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തകര എന്ന് തുടങ്ങി പുതുതലമുറയുടെ സിനിമകളില്‍ വരെ അദ്ദേഹം തീര്‍ത്ത പ്രകടനം കാലാതിവര്‍ത്തിയായി മാറി. കാവാലത്തിനൊപ്പമുള്ള നാടക രംഗത്തെ സംഭാവനകള്‍ വേറെ. ഇന്ത്യന്‍ സിനിമയിലെ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും ഇനിയും എത്രയോ തലമുറകള്‍ ജീവിക്കും. നെടുമുടി വേണുവിന് ആദരാഞ്ജലികള്‍. പി രാജീവ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക