Image

യോഗിയുടെ കോലം കത്തിച്ച 16 സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്

Published on 11 October, 2021
യോഗിയുടെ കോലം കത്തിച്ച 16 സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്
മീററ്റ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ച്‌ പ്രതിഷേധിച്ച 16 സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എല്ലാവര്‍ക്കുമെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കോലം കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ പോലിസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് പോലിസിന്റെ നടപടി. 200ഓളം സമാജ് വാദിപാര്‍ട്ടി പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. അറസ്റ്റിലായവര്‍ എല്ലാം വിദ്യാര്‍ത്ഥികളാണ്.

307ാം വകുപ്പിന് പുറമെ ഐപിസിയിലെ 15ഓളം വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. നിയമവിരുദ്ധ ജനക്കൂട്ടം, കലാപശ്രമം, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയവയാണ് പ്രധാന വകുപ്പുകള്‍.

അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായവര്‍ നിരപരാധികളായ ചെറുപ്പക്കാരാണെന്നും അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നെന്നും സമാജ് വാദി പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിങ് പറഞ്ഞു.

സമരക്കാര്‍ പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞതായും പോലിസ് ആരോപിക്കുന്നു. അത് ശരീരത്തില്‍ തട്ടിയ പോലിസുകാരന് പൊള്ളലേറ്റെന്ന് മീററ്റ് എസ്‌എസ്പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക