Image

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ

Published on 11 October, 2021
 ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും നാല് ജവാന്മാരുമാണ് വീരമൃത്യൂ വരിച്ചത്. 

പൂഞ്ച് ജില്ലയിലെ സുരങ്കോട്ടെ ദാര കി ഗലിക്കു സമീപം വന്‍ ആയുധശേഖരവുമായി ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം മേഖലയില്‍ എത്തിയത്. പിന്നീട് നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ സൈന്യം നടത്തിയ സംയുക്ത തിരച്ചിലിനിടെയായിരുന്നു ഭീകരര്‍ വെടിവച്ചത്. സൈന്യവും ശക്തമായി തിരിച്ചടിഞ്ഞു. 

നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പൂഞ്ച്, രജൗരി ജില്ലകളില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഏറ്റുമുട്ടലും പതിവാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക