Image

ഉത്തരാഖണ്ഡ് ഗതാഗതമന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published on 11 October, 2021
 ഉത്തരാഖണ്ഡ് ഗതാഗതമന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു


ന്യുഡല്‍ഹി: ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മനും എം.എല്‍.എയുമായ സഞ്ജയ് ആര്യയും ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷമാദ്യം നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മന്ത്രിയും മകനും പാര്‍ട്ടി വിടുന്നത്് 

കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, കെ.സി വേണുഗോപാല്‍, റണ്‍ദീപ് സുര്‍ജെവാല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം. 

കോണ്‍ഗ്രസില്‍ ചേരുന്നതിന് തൊട്ടുമുന്‍പാണ് യശ്പാല്‍ ആര്യ മന്ത്രിസഥാനം രാജിവച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക