Image

അഫ്ഗാനിലെ ഹോട്ടലുകളില്‍ നിന്ന് താമസംമാറ്റാന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെയും ബ്രിട്ടന്റേയും മുന്നറിയിപ്പ്

Published on 11 October, 2021
 അഫ്ഗാനിലെ ഹോട്ടലുകളില്‍ നിന്ന് താമസംമാറ്റാന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെയും ബ്രിട്ടന്റേയും മുന്നറിയിപ്പ്


കാബൂള്‍: അഫ്ഗാനിസ്താനിലെ ഹോട്ടലുകളില്‍ താമസിക്കുന്ന പൗരന്മാര്‍ എത്രയും വേഗം സ്ഥലംവിടണമെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും മുന്നറിയിപ്പ്.  മുസ്ലീം പള്ളിയില്‍ ഐ.എസിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.എസും യുകെയും മുന്നറിയിപ്പ് നല്‍കിയത്. 

കാബൂളിലെ സെറീന ഹോട്ടലിലും സമീപത്തും താമസിക്കുന്നവര്‍ എത്രയും വേഗം അവിടെ നിന്ന് മാറണമെന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്് നിര്‍ദേശം നല്‍കി. മേഖലയില്‍ സരുക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്് 

സുരക്ഷാ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ താമസിക്കരുതെന്നും പ്രത്യേകിച്ച് കാബൂളിലെ സെറീന ഹോട്ടല്‍ പോലെയുള്ളവയില്‍ നിന്ന് മാറണമെന്ന് ബ്രിട്ടന്റെ വിദേശകാര്യ, കോമണ്‍വെല്‍ത്ത് ഡവലപ്‌മെന്റ് ഓഫീസുകള്‍ അറിയിച്ചു. 

താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിസ്താനില്‍ നിന്നു വിദേശികള്‍ മടങ്ങിപ്പോയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും രാജ്യത്ത് തുടരുകയാണ്. വിദേശികള്‍ കാബുളില്‍ താമസത്തിനു തിരഞ്ഞെടുക്കുന്ന ആഡംബര ഹോട്ടയാണ് സെറീന. ഇവിടെ രണ്ടു തവണ താലിബാന്‍ ആക്രമണം നടന്നിട്ടുണ്ട്. 2014ല്‍ നടന്ന ആക്രമണത്തില്‍ എഎഫ്പി മാധ്യമപ്രവര്‍ത്തകനും കുടുംബവുമടക്കം ഒമ്പത് പേരും 2008ലെ ആക്രമണത്തില്‍ ആറു പേരും കൊല്ലപ്പെട്ടിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക