Image

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു

Published on 11 October, 2021
 ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു


കോട്ടയം: ഒരിടവേളയ്ക്ക ശേഷം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. എസ്്.ഡി.പി.ഐ പിന്ുതണയോടെ എല്‍.ഡി.എഫ് അവിശ്വാസത്തില്‍ ഭരണം നഷ്ഖമായ യു.ഡി.എഫ് വീണ്ടും നടന്ന  ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 

 യു.ഡി.എഫ്-എസ്.ഡി.പി.ഐ തമ്മിലായിരുന്നു മത്സരം. എല്‍്.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യു.ഡി.എഫിലെ സുഹറ അബ്ദുള്‍ ഖാദര്‍ വീണ്ടും ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടൂ. എസ്്ഡി.പി.ഐയിലെ  നസീറയെ ആണ് തോല്‍പ്പിച്ചത്. 

എസ്.ഡി.പി.ഐ പിന്തുണയില്‍ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക