Image

ജമ്മു കശ്മീരില്‍ ഒരാഴ്ചയ്ക്കിടെ 700 ഓളം ഭീകര അനുകൂലികള്‍ കസ്റ്റഡിയിലായെന്ന് പോലീസ്

Published on 11 October, 2021
 ജമ്മു കശ്മീരില്‍ ഒരാഴ്ചയ്ക്കിടെ 700 ഓളം ഭീകര അനുകൂലികള്‍ കസ്റ്റഡിയിലായെന്ന് പോലീസ്


ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ക്കു നേരെയുണ്ടായ ഭീകരാ്രകമണത്തിനു ശേഷം 'ഭീകര അനുകൂലികളായ' 700 പേര്‍ കസ്റ്റഡിയില്‍ ആയതായി പോലീസ്. അറസ്റ്റിലായവരില്‍ ഇവരില്‍ കശ്മീരി പണ്ഡിറ്റുകളും സിഖ്, മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഏഴ് നാട്ടുകാരെയാണ് കഴിഞ്ഞയാഴ്ച ഭീകരര്‍ കൊലപ്പെടുത്തിയത്.  

പിടിയിലായവരില്‍ പലര്‍ക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും ശ്രീനഗറിലും ബുദ്ഗാമിലും ദക്ഷിണ കശ്മീരിലെ മറ്റ് മേഖലകളിലും സംശയകരമായി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കശ്മീര്‍ താഴ്‌വരയില്‍ അക്രമങ്ങളുടെ കണ്ണിപൊട്ടിക്കാന്‍ പോലീസ് നടത്തിയ ശ്രമത്തിലാണ് ഇവര്‍ പിടിയിലായത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ വര്‍ധിച്ചുവന്ന മതമൗലികവാദമാണ് ഈ ഭീകരര്‍ക്ക് ഊര്‍ജം പകരുന്നത്. എളുപ്പത്തില്‍ ലക്ഷ്യം നേടുന്ന എന്ന നിലയിലാണ് നാട്ടുകാര്‍ക്കു നേരെ ആക്രമണം നടത്തുന്നതെന്നും കശ്മീര്‍ പോലീസിലെ ഒരു മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി. 

കഴിഞ്ഞയാഴ്ചയില്‍ താഴ്‌വരയില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ ഏഴ് നാട്ടുകാരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക