Image

ഇന്ത്യയില്‍ 18,132 പുതിയ കോവിഡ് ബാധിതര്‍ കൂടി; വാക്‌സിനേഷന്‍ 95 കോടി പിന്നിട്ടു

Published on 11 October, 2021
ഇന്ത്യയില്‍ 18,132 പുതിയ കോവിഡ് ബാധിതര്‍ കൂടി; വാക്‌സിനേഷന്‍ 95 കോടി പിന്നിട്ടു

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 21,563 പേര്‍ രോഗമുക്തരായി. 193 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 98% ആണ് രോഗമുക്തി നിരക്ക്. 

പുതിയ രോഗികളില്‍ 10,691 പേര്‍ കേരളത്തിലാണ്. റിപ്പോര്‍ട്ട് ചെയ്ത മരണത്തില്‍ 85 എണ്ണവും സംസ്ഥാനത്താണ്. 

സജീവ രോഗികളുടെ എണ്ണം 2,27,347 ആയി കുറഞ്ഞപ്പോള്‍ ആകെ മരണം 4,50,782 ആയി. ആകെ രോഗികളില്‍ 3,32,93,478 പേര്‍ രോഗമുക്തരായി. വാക്‌സിനേഷന്‍ 95,19,84,373 ഡോസ് പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക