Image

പടനായകന്‍ പാച്ചുപ്പണിക്കരായി സുധീര്‍ കരമന: പത്തൊമ്ബതാം നൂറ്റാണ്ട്ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

Published on 10 October, 2021
പടനായകന്‍ പാച്ചുപ്പണിക്കരായി സുധീര്‍ കരമന: പത്തൊമ്ബതാം നൂറ്റാണ്ട്ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
ശ്രീ ഗോകുലം മൂവീസിന്റെ പത്തൊമ്ബതാം നൂറ്റാണ്ട് എന്ന  ചരിത്ര സിനിമയുടെ ഒന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പടനായകന്‍ പാച്ചുപ്പണിക്കരിന്റെ ക്യാരക്ടര്‍ പോസറ്ററാണ് ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്. തിരുവിതാംകൂറിന്റെ പടനായകന്‍ പാച്ചുപ്പണിക്കരുടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത നടന്‍ സുധീര്‍ കരമനയാണ്.

പട നയിക്കാനും അങ്കം വെട്ടാനും ഒക്കെ പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുന്നു പടനായകന്‍. ഇതിനിടയില്‍ ആറാട്ടുപുഴ വേലായുധച്ചേകവര്‍ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്‌കര വീരനെയും ഒന്നു വിറപ്പിച്ചു..പക്ഷെ അതു മുതലെടുക്കുവാന്‍ പടനായകന്‍ പാച്ചുപ്പണിക്കര്‍ക്കായില്ല... എത്ര ധീരനായ പടനായകനാണങ്കിലും പലര്‍ക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്.. ചിലര്‍ ചതിയില്‍ മരണപ്പെട്ടിട്ടുമുണ്ട്.. ആരെയും കൂസാത്ത തന്‍േടിയായ പാച്ചുപ്പണിക്കര്‍ക്ക് പലപ്പോഴും സ്വന്തം നിലനില്‍പ്പിനു വേണ്ടിയും പോരാടേണ്ടി വന്നു.. സുധീറിന്റെ ഏറേ വ്യത്യസ്തതയുള്ള കഥാ പാത്രം

തിരുവിതാംകുറിന്റെ ചരിത്രരേഖകളില്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ഏറ്റവും നല്ല സാങ്കേതിക തികവോടെ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തീയറ്ററുകളില്‍ എത്തും. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച്‌ വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊമ്ബതാം നൂറ്റാണ്ട്. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക