Image

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

Published on 10 October, 2021
ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
'ചുപ്' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 'റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റ്' എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈന്‍.

ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിഖ്യാത ചലച്ചിത്രകാരന്‍ ​ഗുരുദത്തിന്റെ ഓര്‍മദിനത്തിലാണ് പുറത്ത് വിട്ടത്. ചുപ് ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മം​ഗള​ഗാനമാണ്. ആ പട്ടികയില്‍ മുന്നിലാണ് ​ഗുരുദത്ത് ഉള്ളത് എന്ന് ബാല്‍കി പറഞ്ഞു.

ചീനി കം, പാ, കീ ആന്‍ഡ് കാ, പാഡ്മാന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാല്‍കി. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അമിത് ത്രിവേദിയാണ് സം​ഗീതം, വിശാല്‍ സിന്‍ഹ ഛായാ​ഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക