Image

കെപിസിസി ഭാരവാഹി പട്ടിക : ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ്

Published on 10 October, 2021
കെപിസിസി ഭാരവാഹി പട്ടിക : ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പട്ടിക ഇന്നോ നാളെയോ സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടത്തിയ ചര്‍ച്ചകളില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തൃപ്തരാണെന്ന് കരുതുന്നു, ചര്‍ച്ചകളില്‍ അനിശ്ചിതത്വം ഇല്ലെന്ന് പറഞ്ഞ സതീശന്‍ തിരിച്ച്‌ കേരളത്തിലേക്ക് മടങ്ങി.

വനിത പ്രാതിനിധ്യം കൂട്ടാന്‍ മാനദണ്ഡങ്ങളില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശന്‍ അറിയിച്ചു. പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ല. മുതിര്‍ന്ന നേതാക്കളോട് ഇന്ന് ആശയവിനിമയം നടത്തിയെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് എല്ലാവരോടും സംസാരിച്ച ശേഷമാണെന്നും സതീശന്‍ അവകാശപ്പെട്ടു. പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മറ്റ് തലങ്ങളില്‍ പരിഗണിക്കുമെന്നാണ് വാഗ്ദാനം.

ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറക്കുകയെന്നാണ് ഇത് വരെയുള്ള വിവരം. എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകളില്‍ നിന്ന് ചിലരെ മാത്രമേ 51 അംഗ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക