Image

രാജ്യത്ത് കല്‍ക്കരി ക്ഷാമം സംബന്ധിച്ച്‌ അനാവശ്യമായി ഭയം സൃഷ്ടിക്കുകയാണെന്ന് കേന്ദ്രമന്ത്രി

Published on 10 October, 2021
രാജ്യത്ത് കല്‍ക്കരി ക്ഷാമം സംബന്ധിച്ച്‌ അനാവശ്യമായി ഭയം സൃഷ്ടിക്കുകയാണെന്ന്  കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം സംബന്ധിച്ച്‌ അനാവശ്യമായി ഭയം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ് പറഞ്ഞു. രാജ്യം മുഴുവന്‍ നല്‍കാനുള്ള വൈദ്യുതി ഇപ്പോഴുണ്ട്. അപേക്ഷ നല്‍കിയാല്‍ ആര്‍ക്ക് വേണമെങ്കിലും വൈദ്യുതി നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

നാല് ദിവസമായി രാജ്യമെമ്ബാടും അനാവശ്യമായി ഭയം സൃഷ്ടിക്കുകയാണ്. ഡല്‍ഹിയിലുള്‍പ്പെടെ ഒരു തടസവുമില്ലാതെ വൈദ്യുതി വിതരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ചാര്‍ജുകള്‍ നോക്കാതെ വിദേശത്ത് നിന്നുള്‍പ്പെടെ കല്‍ക്കരി ഇറക്കുമതി ചെയ്യും. ഒരു കാരണവശാലും ഗ്യാസ് വിതരണം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപ നിലയങ്ങളില്‍ ആഴ്ചകളായി കല്‍ക്കരിക്ഷാമം നേരിടുകയാണ്. പഞ്ചാബിലെ നിരവധി സ്ഥലങ്ങളില്‍ ലോഡ്‌ഷെഡ്ഡിംഗും ഏര്‍പ്പെടുത്തി കഴിഞ്ഞു. 

വൈദ്യുതി വിതരണം അത്രയും വേഗം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഡല്‍ഹി പൂര്‍ണമായും ഇരുട്ടിലാകുമെന്ന് കാണിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇന്നലെവരെയുള്ള കണക്ക്ുകള്‍ പ്രകാരം രാജ്യത്ത് ആവശ്യത്തിനുള്ള കല്‍ക്കരിയുണ്ട്. കൂടാതെ നാല് ദിവസത്തേക്ക് വേണ്ട കല്‍ക്കരി രാജ്യത്ത് ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മഴക്കാലത്ത് ഖനികളില്‍ വെള്ളം കയറുന്നത് ആ കാലഘട്ടങ്ങളില്‍ കല്‍ക്കരിയുടെ ലഭ്യത കുറവ് തന്നെയായിരിക്കും. മുന്‍ കാലങ്ങളില്‍ ജൂണ്‍ മുതല്‍ നമ്ബര്‍ വരെയുള്ള കല്‍ക്കരികള്‍ ശേരിച്ച്‌ വെക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക