Image

ഫെയ്‌സ്ബുക്ക് രണ്ടാമതും പണിമുടക്കി: ഇത്തവണ മുടങ്ങിയത് രണ്ടു മണിക്കൂര്‍

Published on 10 October, 2021
 ഫെയ്‌സ്ബുക്ക് രണ്ടാമതും പണിമുടക്കി: ഇത്തവണ മുടങ്ങിയത്  രണ്ടു മണിക്കൂര്‍
ഒമ്ബതു മണിക്കൂര്‍ നീണ്ട പണിമുടക്കിനു പിന്നാലെ ഫെയ്‌സ്ബുക്കിനു കീഴിലുള്ള സോഷ്യല്‍മീഡിയ ആപ്പുകള്‍ വീണ്ടും മുടങ്ങി. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്കിയത്. എന്നാല്‍ ഇത് പഴയപോലെ അധികമാരും അറിഞ്ഞില്ല. ചിലയിടങ്ങളില്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടത്.

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വര്‍ക്ക്‌പ്ലേസ് തുടങ്ങിയ ആപ്പുകളിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഇപ്പോള്‍ എല്ലാം ശരിയായിട്ടുണ്ടെന്നും തടസം നേരിട്ടതില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ചിലര്‍ക്ക് ഇന്‍സ്റ്റഗ്രാം ഫീഡ് ലോഡ് ആവാത്ത പ്രശ്‌നമായിരുന്നു. മറ്റു ചിലര്‍ക്കാവട്ടേ, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി മെസേജ് അയക്കാനാവാത്ത പ്രശ്‌നവും.

നിരവധി ട്രോളുകളാണ് ഫെയ്‌സ്ബുക്ക് പണിമുടക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്നത്. എല്ലാ ട്രോളുകള്‍ക്കും ക്ഷമയ്ക്കും നന്ദി പറയുന്നുവെന്നും ഇന്‍സ്റ്റഗ്രാം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തടസം ലോകം മൊത്തം നേരിട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക