Image

കല കുവൈറ്റ് സാംസ്‌കാരികമേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

Published on 09 October, 2021
 കല കുവൈറ്റ് സാംസ്‌കാരികമേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു


കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്‌കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ സാംസ്‌കാരിക മേള 'അതിജീവനത്തിന്റെ' ഉദ്ഘാടനം കേരള പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

മെഗാ സാംസ്‌കാരിക പരിപാടിയില്‍ പ്രശസ്ത കവിയും, എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈറ്റ് സമയം വൈകുന്നേരം 3:30നു സാംസ്‌കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്ത സിനിമ പിന്നണി ഗായകരായ മൃദുല വാര്യര്‍, കെ.കെ നിഷാദ്, ഷബീര്‍ അലി, സംഗീത് എന്നിവര്‍ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. പ്രശസ്ത സിനിമ നടന്‍ ജയരാജ് വാര്യര്‍ പങ്കെടുക്കും. ഈ സാംസ്‌കാരിക- കലാപരിപാടിയിലേക്ക് മുഴുവന്‍ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക