Image

മാര്‍ക്ക് ജിഹാദ് പരാമര്‍ശം; അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മന്ത്രി ശിവന്‍കുട്ടി

Published on 09 October, 2021
മാര്‍ക്ക് ജിഹാദ് പരാമര്‍ശം; അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവാദ പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് കത്തില്‍ മന്ത്രി ആവശ്യപ്പെട്ടത്.  

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണിതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു. 


കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും കേരളത്തില്‍ മാര്‍ക്ക് ജിഹാദുണ്ടെന്നുമാണ് രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചിരുന്നത്. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക