Image

'ആര്‍ക്കും പറ്റാവുന്ന പിഴവ്'; '35 സംസ്ഥാനങ്ങളിലെ'പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ശിവന്‍കുട്ടി

Published on 09 October, 2021
'ആര്‍ക്കും പറ്റാവുന്ന പിഴവ്'; '35 സംസ്ഥാനങ്ങളിലെ'പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ശിവന്‍കുട്ടി
വാര്‍ത്താ സമ്മേളനത്തിനിടെ 35 സംസ്ഥാനങ്ങളെന്ന് പറഞ്ഞു പോയത് മുനുഷ്യ സഹജമായ പിഴവാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആര്‍ക്കും പറ്റാവുന്ന ഒരു തെറ്റിന്റെ പേരില്‍ തന്നെ ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടേയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ട്രോളായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. "എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിക്കും. നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അത്തരത്തില്‍ ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചു കൊണ്ടും പലരൂപത്തില്‍ ചിത്രീകരിക്കുന്ന ഒരു സ്ഥിതി ചില ആള്‍ക്കാര്‍, പ്രത്യേകിച്ച്‌ കോണ്‍ഗ്രസുകാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നടത്തുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ക്ക് ആത്മ സംതൃപ്തിയും ആശ്വാസവും ലഭിക്കുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ. എനിക്കതില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല," വി ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗരേഖ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശിവന്‍കുട്ടിക്ക് നാക്ക് പിഴ സംഭവിച്ചത്. രാജ്യത്ത് ഇതുവരെ സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് സംശയത്തോടെ ഒപ്പമുള്ളവരോട് ചോദിക്കുകയായിരുന്നു മന്ത്രി. ഇതിനെ പരിഹസിച്ച്‌ ഇന്നലെ മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക