Image

യാത്രക്കാരെ ഞെട്ടിച്ച്‌ ട്രെയിനില്‍ കൊള്ള; യുവതി‍യെ കൂട്ടബലാത്സംഗം ചെയ്തു

Published on 09 October, 2021
യാത്രക്കാരെ ഞെട്ടിച്ച്‌ ട്രെയിനില്‍ കൊള്ള; യുവതി‍യെ കൂട്ടബലാത്സംഗം ചെയ്തു
മുംബൈ: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ആയുധങ്ങളുമായെത്തി കൊള്ള നടത്തിയ എട്ടംഗ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലഖ്നോ-മുംബൈ പുഷ്പക് എക്സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ ഇഗാത്പുരി സ്റ്റേഷനില്‍ നിന്നാണ് എട്ടംഗ അക്രമിസംഘം സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. മാരകായുധങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച ആറ് യാത്രക്കാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. യാത്രക്കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

ട്രെയിന്‍ മുംബൈയിലെ കസാറ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളംവെച്ചതോടെയാണ് റെയില്‍വേ പൊലീസ് എത്തിയത്. കൊള്ളസംഘത്തിലെ രണ്ടുപേരെ സ്ഥലത്തുനിന്ന് പിടികൂടി. പിന്നീട് രണ്ടുപേരെയും പിടികൂടി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

34,000 രൂപയുടെ കവര്‍ച്ചമുതല്‍ തിരികെ കിട്ടിയിട്ടുണ്ട്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക