Image

വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍

Published on 09 October, 2021
വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശി അമൃത തോമസാണ് ഫറോക്ക് റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

വിപണിയില്‍ ഏഴ് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് അമൃത പിടിയിലായത്. പതിനഞ്ച് ഗുളികകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.

ഗോവയില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ കേരളത്തിലേയ്‌ക്ക് എത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളില്‍ ഇത്തരത്തില്‍ ഗുളികകള്‍ എത്തിക്കാറുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാഹന പരിശോധനയുള്‍പ്പെടെ കര്‍ശനമാക്കിയതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക