Image

വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കം

Published on 09 October, 2021
വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കം
ഇ.ടി.മുഹമ്മദ് ബഷീറിന്‍റെ മകന്‍ ഇ.ടി ഫിറോസിനെതിരെ വീണ്ടും ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നീക്കം. ഈട് നല്‍കിയ വസ്തുക്കളും ജാമ്യം നിന്നവരുടെ ആസ്തികളും ഏറ്റെടുക്കാനാണ് കോടതി നിര്‍ദേശം.

ഇ.ടി ഫിറോസിന്‍റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2013ലാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കാനറാ ബാങ്കില്‍ നിന്നുമായി 200 കോടി രൂപ കോടി രൂപ വായ്പയെടുത്തത്. വായ്പയുടെ കാലാവധി 24 മാസമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചടക്കാത്തതോടെ ബാങ്കുകള്‍ കോടതിയെ സമീപിച്ചു. 2017ല്‍ നടപടി എടുക്കാന്‍ ഉത്തരവായിരുന്നെങ്കിലും ഇവര്‍ സ്റ്റേ വാങ്ങിയിരുന്നു. നാലു വര്‍ഷമായിട്ടും വായ്പ തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ വീണ്ടുമുള്ള ഇടപെടല്‍.

 ഈ മാസം 21നകം ഫിറോസിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ ഏറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോഴിക്കോട് സി.ജെ.എം കോടതിയുടെ ഉത്തരവ്. അഡ്വ.ശ്രീനാരായണന്‍ ഉണ്ണിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെ 15ലധികം വസ്തുവകകളാണ് ജപ്തിയിലേക്ക് നീങ്ങുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക