Image

കോവിഡ്: രാജ്യത്ത് 19,740 പ്രതിദിന രോഗികളും 23,070 രോഗമുക്തരും

Published on 09 October, 2021
 കോവിഡ്: രാജ്യത്ത് 19,740 പ്രതിദിന രോഗികളും 23,070 രോഗമുക്തരും


ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,740 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് ആയതായി സ്ഥിരീകരണം. 23,070 പേര്‍ രോഗമുക്തരായി. ഇതോടെ സജീവ രോഗികളുടെ എണ്ണം 2,36,634 ആയി കുറഞ്ഞു. 206 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. 

97.98% ആണ് രോഗമുക്തി നിരക്ക്. ഇതു വരെ 93.99 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക