Image

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്

Published on 09 October, 2021
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്


മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടങ്ങളിലേക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ പരിശോധന നീളുന്നു. നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടില്‍ റെയ്ഡ് നടത്തിയതായി എന്‍.സി.ബി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ബാന്ദ്ര, ജൂഹു അടക്കം നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ലഹരിമരുന്നുകളുമായി ഏതാനും പേരെ പിടികുടുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷം നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ലഹരി ഇടപാടില്‍ ഇംതിയാസിന്റെ പേര് ഉയര്‍ന്നുവന്നത്. സുശാന്തിനും രേഖ ചക്രബര്‍ത്തിക്കും ലഹരി മരുന്ന് എത്തിച്ചു നല്‍കിയത് ഇംതിയാസാണെന്ന് സുശാന്തിന്റെ മുന്‍ മാനേര്‍ ശ്രുതി മോദിയുടെ അഭിഭാഷകന്‍ അശോക് സാരോഗി ആരോപിച്ചിരുന്നു. 

ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച എന്നിവരുടെ ജാമ്യാപേക്ഷ ഇന്നലെ മുംബൈ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഇവരെ ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. 

ഈ മാസം രണ്ടിന് രാത്രിയാണ് ആഡംബര കപ്പലില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയത്. ഇതുവരെ ഒരു നൈജീരിയന്‍ പൗരന്‍ അടക്കം 18 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക