America

ദശാസന്ധി (കഥ: ഹാഷിം വേങ്ങര)

Published

on

അവകാശിയുടെവരവറിഞ്ഞുമഞ്ഞച്ചേര  പൂതച്ചടയന്റെഅരികിലേക്കു വലിയാന്‍ തുടങ്ങി.ചേരവാലുമറയുംവരെകാത്തു നിന്ന ശേഷംഉപ്പവകവീതംവച്ച കണ്ടങ്ങളില്‍, കണ്ണായതെല്ലാംവശത്താക്കിയസഹോദരങ്ങള്‍ തനിക്കായിശിഷ്ടംവച്ച കുപ്രസിദ്ധ കണ്ടത്തിലേക്കായി അവന്‍ പ്രവേശിച്ചു.മച്ചിസൈനുവിന്റെവെളിക്കണ്ടമെന്ന അപഖ്യാതിയാല്‍സ്ഥലംഒന്ന് വിറ്റുകിട്ടാന്‍ കാലങ്ങളായി അവന്‍ പരിശ്രമിക്കുന്നു.അവസാനം മൊബൈല്‍ നെറ്റുവര്‍ക്കിന്റെ ട്ടവറു പണിയാന്‍ വേണ്ടി കമ്പനിക്കാരാണ്‌വാങ്ങാമെന്നേറ്റത്. ആമച്ചിസൈനു ഉള്ളിടത്തോളംവില്‍പ്പന നടപ്പില്ലെന്ന് പലരും പറഞ്ഞുവെങ്കിലും അവനു വേറെ നിവൃത്തിയില്ല.കണ്ടംവിറ്റിട്ടുവേണംവീടിനു നില പണിയാന്‍.ഭാര്യ കൊച്ചിന്റെവരവറിയിച്ചിരിക്കാ....  

പെണ്‍കുഞ്ഞായാലുംആണ്‍കുഞ്ഞായാലുംവലുതായാല്‍മുറികള്‍വേണ്ടെ.എത്രയും പെട്ടെന്നായാല്‍ അത്രയും നന്ന്.പണ്ട്  തന്റെ പുറകുവശത്തെ സ്ഥലം നോക്കാന്‍വന്ന ബ്രോക്കറെ പത്തലുകൊണ്ടടിച്ച്മച്ചിസൈനു കുന്നിറക്കിയത് നാട്ടില്‍ പാട്ടാണ്.എല്ലാകല്യാണത്തിലുംവിളിച്ചില്ലെങ്കിലുംമച്ചിസൈനുവിനു കൂടാംആരെതിര്‍ക്കാനാണ് ...?കല്യാണംകൂടുക

മാത്രമല്ലകവറുനിറയേകല്യാണവിഭവങ്ങള്‍എടുക്കുകയുംവേണം.ഒരിക്കല്‍ഉണ്ടഖാദറിന്റെമകളുടെകല്യാണത്തിന് ചോറിനു പുറമേവരട്ടിയകോഴികൂടി കവറിലാക്കാന്‍ തുനിയവെ എതിര്‍ക്കാന്‍ വന്ന നാട്ടുകാരനല്ലാത്ത പണ്ടാരിയോടുള്ളമച്ചിയുടെകാറപള്ളുകേട്ട്‌ചെവി പൊത്തിയകൂട്ടത്തില്‍ അവനുംഉണ്ടായിരുന്നു.ഭാര്യയുടെ പ്രേരണയില്‍ നിന്നാര്‍ജിച്ച മനക്കരുത്തിനാല്‍ മാത്രമാണ് അവന്‍ മച്ചിസൈനുവിനെ തേടിവന്നിരിക്കുന്നത്.കണ്ടത്തിനതിരിട്ട പാരപ്പറ്റിനു മുകളിലൂടെ  പറ്റി പറ്റി നടക്കുമ്പോള്‍ മച്ചിസൈനുവിന്റെകൂരവട്ടെത്തേക്ക് അവന്‍ കാക്കനോട്ടം നോക്കി.ചുറ്റുവട്ടത്തെങ്ങുംമച്ചിയെകാണാനില്ല.വില്‍ക്കാനുള്ള സമ്മതം മാത്രമല്ലതേടേണ്ടത്.നെറ്റ്—വര്‍ക്ക് കമ്പനിക്കാര്‍ക്ക് പിന്നീടൊരുകുണ്ടാമണ്ടിയും വരാതിരിക്കാന്‍ ഒരു നക്കലില്‍ഒപ്പിട്ടുവാങ്ങുകയുംവേണം.കണ്ടത്തിനറ്റത്തായികവുങ്ങലകില്‍ പ്ലാസ്റ്റിക് ശീറ്റുകൊണ്ട്ചുറ്റിമറവുണ്ടാക്കിയിരിക്കുന്നതുകാണ്‍കേ അവനു ശരിക്കുംകിണ്ടം പിടിച്ചു.ഈതള്ളച്ചിക്ക് വെളിക്കിരിക്കാന്‍ എന്റെസ്ഥലമേകിട്ടിയുള്ളൂ ....ആരുമില്ലാത്ത ഈ കാട്ടുമുക്കില്‍ ഈ മച്ചിയെഎന്തിനു കുടിയിരുത്തിഎന്റെദൈവമേ ....? അവന്  ആശയറ്റ പോലെതോന്നി.വെട്ടുകല്ലിനു മുകളിലൂടെഅദൃശ്യമായ ഒരു വരവരച്ച്ഉപ്പുകുറ്റിമച്ചിസൈനുവിന്റെ ഉമ്മറം

ചവിട്ടി.അധികച്ചിഹ്നമായികെട്ടിയഅയകളിലായിതൂങ്ങിയാടുന്ന അടിപ്പാവാടകളില്‍ശിരസ്സുതട്ടാതെ അവന്‍ അമുങ്ങി നടന്നു.കാവിപാകിയമോന്തായതിണ്ടിലെ തുരുമ്പിച്ച ഉത്തരംതാങ്ങി പിടിച്ച്അകത്തേക്ക് കയറി, മുന്നിലായുള്ള രണ്ടുപൊളിമരവാതിലില്‍വിരല്‍മുട്ടിനാല്‍രണ്ടുമുട്ടുമുട്ടിയതുംഈരപൊടി നിലത്തെക്കു ഉതിര്‍ന്നുവീണു.വേഗംതിണ്ടുകടന്ന്മുറ്റത്തേക്ക് തന്നെ അവന്‍ ഇറങ്ങി നിന്നതുംഅകത്തുനിന്നുംഎരുവ്കലര്‍ന്ന പിറുപിറുക്കല്‍ കേള്‍ക്കാന്‍ തുടങ്ങി.അവന്റെ “ആഡംസ്ആപ്പിളിനെ” തള്ളിമൂന്നാവര്‍ത്തി ഉമുനീരിങ്ങി.ഉദരത്തില്‍ഭയപ്പിന്റെകാളിച്ച പരന്നു.വാതില്‍കട്ടിളയില്‍ശിഷ്ടം വന്ന ഈരപ്പൊടിയെയുംഉതിര്‍ത്തുകൊണ്ട് ആ കിഴട്ടുതള്ളവാതില്‍മലര്‍ക്കെ തുറന്നു.വ്രാന്തയിലേക്ക്ഇറങ്ങിനിന്ന് നെറ്റിചുളിച്ച് അല്‍പനേരംഅവനെ ഒന്നുവീക്ഷിച്ച ശേഷംഇടംകൈയ്യാല്‍എളിവരെ ച്ചുറ്റിഅതില്‍താങ്ങിയ വലങ്കയ്യില്‍മുഖംവച്ചുഅവര്‍ആശ്ചര്യനിര്‍ത്തത്തിലായി.നീണ്ട ചെവിത്തുള്ളതലക്കനുസൃതമായി പതിയെദോലനം ചെയ്യുന്നുണ്ട്.

“ എടാ ....ഇയ്യാ ....ഉണ്ണാത്തിപ്പാത്തൂന്റെഇളയഉമറുവല്ലേ .....”ആ ഉ”കാരം”വിളിയില്‍ അവന്‍ അടപടലംആശ്ചര്യപ്പെട്ടു.തികച്ചും അപ്രതീക്ഷിതമായ പെരുമാറ്റം.നടന്നുകൊത്തുന്ന പാമ്പിന്റെ അളയിളക്കിയിട്ട്അത്‌കൊത്തിയില്ലെങ്കില്‍കാര്യംകൗതുകമല്ലേ...!അവന്റെ മനപ്പുരട്ടിലേക്ക്തണുപ്പിറങ്ങി.  പതിയെതലയാട്ടി പ്രതികരിച്ചു.”ഇയ്യ്കുത്തിരിക്ക് ....ഞാനീ വാതില്‍തൊറക്കലില്ല ....പോക്കുംബെര്ത്തും ബട്ക്ക്ണീകൂട്യല്ലേ.... ഇബിടെആര് ബരാനാ...’’അകത്തു നിന്ന് പഴയ ക്യാന്‍വസ് കസേരവരാന്തയിലേക്കിട്ട ശേഷംഅവനോട്ഇരിക്കാനായിചിന്മുദ്രനല്‍കി അവര്‍വാതില്‍കട്ടിളയുടെ മൂലയിലായികൂനികൂടി.ശേഷംഎന്തോഓര്‍ത്തെടുത്ത്അടുക്കളയിലേക്കായി പരപാഞ്ഞു.ആതങ്കമെല്ലാംഒഴിഞ്ഞ സമാധാനത്തോടെ അവന്‍ കസേരയില്‍ഇരുന്നു. അപ്പോഴേക്കും ഒരു ഗ്ലാസില്‍ഉപ്പിട്ടകഞ്ഞിവെള്ളവുമായിമച്ചിസൈനു അവന്റെഅടുത്തേക്ക് വന്നു.അവന്‍ ഗ്ലാസ്‌വാങ്ങിഒറ്റയിരിപ്പിന് കഞ്ഞിവെള്ളംമുഴുക്കെ കുടിച്ച് ഗ്ലാസ്സ്തിരികെ നല്‍കി.”എന്തേ മോനേ ....വിശേഷിച്ച് .....” അവന്‍ ഹിപ്പോക്കറ്റില്‍കയ്യിട്ട്മടക്കുകടലാസെടുത്ത്‌വിടുര്‍ത്തിയതും ഉടനെ ഒപ്പിടാന്‍ ആവശ്യപ്പെടുന്നതിന്റെ അനൗചിത്യംവൈകിവന്ന രണ്ടാംചിന്ത അവനെ ഉണര്‍ത്തി.അത്മടക്കിതല്‍സ്ഥാനത്തു തന്നെവച്ചു.ഒരുടവര്‍ പണിയാന്‍ആളുകളുടെ സമ്മതമൊന്നും തേടേണ്ടതില്ല. എന്നാല്‍മച്ചിസൈനുവിന്റെകാറപ്പള്ളു കമ്പനി പോലും മുഖവിലക്കെടുക്കുന്നു. നാട്ടുനാക്ക്‌സര്‍വ്വതിനേയുംസ്വാധീനിക്കില്ലേ ......സംസാരത്തുടക്കത്തിനു വേണ്ടിവട്ടംകൂട്ടുന്നതിനിടെ ഒരു കാഴ്ചയില്‍അവന്റെകണ്ണുടക്കി.പിന്നെ  താമസിച്ചില്ല.”സെനുത്താ.... ഇതെന്തിനാ ഇവിടെ ഒരു കുഴി.....” കോലായിതറയിലെവലത്തെ ചുമരിനോട്ചാരി നിര്‍മ്മിച്ച അര്‍ദ്ധ വൃത്താകൃതിയിലുള്ള  ഒരു കുഴിയിലേക്ക്കണ്ണെറിഞ്ഞ് അവന്‍ ചോദിച്ചു. “അത്മൂപ്പര്കുഴിത്തറിക്കുവേണ്ടിഉണ്ടാക്കിയതല്ലേ .... ഇന്റെ ഗര്‍ഭപാത്രം നന്നെങ്കില്‍മൂപ്പര് പോവൂലായ്ര്ന്ന് ......സ്വരുക്കൂട്ടിവെച്ച പരുത്തിപ്പൂനിയും  ബാംബൂചര്‍ക്കയുംകൊണ്ട്ചിറക്കല്‍ പണിക്ക് പോയതാപിന്നെ ഞാന്‍ മൂപ്പരെകണ്ടിട്ടില്ല.... നല്ല ഗര്‍ഭപാത്രംകിട്ടിക്കാണുംതാവഴിക്കേ .....മൂപ്പര്ഉണ്ടെങ്കിലുംഇല്ലെങ്കിലും നമ്മള്‍ ആരോരുംഇല്ലാത്തോളാ ..... എന്നാലും നിരീകാത്ത ആപോക്ക് .....”വാതില്‍ പൊളി പതിയെ തരിക്കാന്‍ തുടങ്ങിയപ്പോള്‍മച്ചിസൈനു കരയുകയാണെന്ന് അവന്‍ മനസ്സിലാക്കി. ഭഗല്‍പൂര്‍കലാപത്തില്‍ നിന്നുംഓടിപ്പോന്ന ഒരു ജുലാഹയായിരുന്നുമച്ചിസൈനുവിന്റെ ഭര്‍ത്താവ്.സ്വന്തംകൈയ്യാല്‍ നെയ്‌തെടുത്ത മിനുസമുള്ള ബുഷ്ഷര്‍ട്ട് മാത്രം ധരിക്കുന്ന അയാള്‍ നാട്ടുകാര്‍ക്ക് ഭഹുമാനിയായിരുന്നു. എന്തെങ്കിലും ബക്—ഷീഷ് നല്‍കി പ്രമാണിമാരും സാധാരണക്കാരും ബുഷ്ഷര്‍ട്ടുകള്‍സ്വന്തമാക്കിയിരുന്നു. അതുകൊണ്ട്കാലക്ഷേപത്തിനു മുട്ടുണ്ടായില്ല.പെട്ടെന്ന്അയാള്‍ അപ്രത്യക്ഷനായി.അതിനു കാരണം, സൈനബ മച്ചിസൈനുവാകുന്നതുവരെഅവരുതന്നെ പാടി നടക്കുകയുംചെയ്തു.ഓടിവന്ന ഒരു റഫ്യൂജിക്കുവേണ്ടത് നില്‍ക്കുന്ന ഭൂമിയില്‍ ഒരു താവഴിയാണല്ലോ.അതുകൊണ്ട് കരപ്പന്‍ കൊച്ചിന്റെ ഗര്‍ഭപാത്രവുംതേടി  പോയതില്‍വലിയതെറ്റില്ലെന്ന് നാട്ടുകാര്‍വിധിയെഴുതി.

“സെനുത്താ ..... ഞാന്‍ ഈ കണ്ടം വില്‍ക്കാന്‍ പോവാ .....” ഒരു അമര്‍ഷം പ്രതീക്ഷിച്ചിരുന്ന അവന്റെകാതുകളിലേക്ക്‌വാത്സല്യത്തിന് ധ്വനങ്ങളാണിറങ്ങിയത്.

“അതിനെന്താ മോനെ ...മോന്‍ വിറ്റോ .....ആ ഉണ്ണാത്തിന്റെചോറ്ഇപ്പോയുംവയറ്റിലുണ്ട് .....പടച്ചോന്‍ വേഗംവിളിച്ചില്ലേ .....” അവന്റെആശ്ചര്യത്തെ ചില ഓര്‍മ്മകള്‍ തഴുകിക്കിടത്തി.പണ്ട് ഉമ്മ ചോറ് ബാക്കിവന്നാല്‍സൈനൂന് കൊടുക്കാന്‍ പറയും.ആരുംകേള്‍ക്കില്ല... മാത്രമല്ല ആ തള്ളക്ക്ഒന്നുംകൊടുക്കേണ്ട... എന്നു പറയുകയുംചെയ്യും.നീരുവന്ന കാലുകൊണ്ട് ഉമ്മ തന്നെ കുന്ന്കയറിമച്ചിസൈനുവിന്റെകൂരേ പോയിചോറു കൊടുക്കും.പോകെ പോകെ നീരുകൂടികിഡ്‌നി ഫെയിലിയറായി ഉമ്മ കിടപ്പിലായി.ഒരിക്കെ മച്ചിസൈനു ഉമ്മായെ കാണാന്‍ വന്നിരുന്നെന്നുംകട്ടിലിനരികില്‍ നിന്നുംകുറെ നേരം വിതുമ്പി ഒരക്ഷരംഉരിയാടാതെതിരികെപോയെന്നും ഭാര്യ പറഞ്ഞത്അവനോര്‍ത്തെടുത്തു.ചില നന്മകള്‍ നമ്മെ തേടിവരുന്നത് അനര്‍ഹമായിട്ടായിരിക്കും,മറ്റാരോ നട്ട വൃക്ഷത്തില്‍ നിന്നും ഫലം ഭുജിക്കും പോലെ ... അല്പ നേരെത്തെ മൗനത്തിനുശേഷംഅവര്‍ വചിക്കാന്‍ തുടങ്ങി. “ഉണ്ണാത്തിയുടെ എത്ര തേങ്ങ ഞാനെടുത്തു .... ഉണക്കപ്പത്തലും....  വെളിക്കിരിക്കാന്‍ ഒരു മറകെട്ടെട്ടെ എന്ന്‌ചോദിച്ചതേയുള്ളൂ ... സമ്മതിച്ചു ..... ഇപ്പോഴല്ലേ പഞ്ചായത്ത്കക്കൂസ്‌കെട്ടിയത് .... അതുവരെ .....,മോനെ ഞാന്‍ മരിച്ചാല്‍ഇയ്യ് ഈ കണ്ടംകൂടിഎടുക്കണം .... രേഖഒന്നുല്ല്യാ....” അവന്റെമനം പിടഞ്ഞു.” അങ്ങനെയൊന്നും പറയാതെസൈനുത്ത ... ഞാന്‍ പറയുന്നതുകേള്‍ക്കീ .... ഈ സ്ഥലംമൊബൈല്‍ കമ്പനിക്കാരുടവറു പണിയാനാണുവാങ്ങിയിരിക്കുന്നത് ..... സൈനുത്തയുടെ ഈ സ്ഥലംകൂടി നമുക്ക്‌കൊടുക്കാംടവറിന്റെറേഡിയേഷനും പേടിക്കേണ്ടല്ലോ ....   ഇവിടെ ഈ വീട്അല്ലാതെവേറെവീടൊന്നുംഇല്ലല്ലോ.. കമ്പനിതരുന്ന പൈസക്ക്‌വേറെആള്‍പ്പാര്‍പ്പുള്ളിടത്ത്താമസിക്കാലോ....” അവന്‍ പറഞ്ഞു നിറുത്തിയതക്കംഅകത്തു നിന്നു പുറത്തുചാടാന്‍ കഴിയാതെതൊണ്ടയില്‍കുരുങ്ങിയചിരിയുടെശബ്ദം ഉയര്‍ന്നു.”മരിച്ചാന്‍ പേടിള്ളോര്‍ക്കല്ലേമോനേ ... റേഡിയേസനെ  പേടിയുള്ളൂ .... നമ്മള്‍ ഇവിടെകിടന്നു മയ്യത്തായികൊള്ളും ... ഇനി മരിക്കുന്നതല്ലേ നല്ലത്....ഇതുവരെതൊള്ളകൊണ്ട്‌വയറും മാനവും നിറച്ചു. ഇനി അതിനുംകഴിയൂല.....പിന്നെ നല്ലത് ....അള്ളാഹ് ....... “അവര്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി. കൂടുതല്‍ഒന്നും പറയാനില്ലാത്തതിനാല്‍ അവന്‍ പതിയെഎഴുന്നേറ്റു .”സൈനുത്താ ഞാനിറങ്ങാ.... “ ഉമ്മറതിണ്ടിലേക്കിറങ്ങവെ അവനുരുവിട്ടു.” മോനെ ഒന്നു നില്‍ക്കീ.....” അവര്‍അകത്തേക്ക് പാഞ്ഞു.കാവിത്തറയില്‍  ഇരുമ്പുരയുന്ന ശബ്ദത്താല്‍അവന്റെ പല്ലു പുളിച്ചു.പഴയ ഇരുമ്പു പെട്ടി വലിച്ചതാകാം.ഒരുകവറുമായി ധൃതിയില്‍അടുത്തേക്ക് വരുന്ന മച്ചിസൈനുവിനെ  അവന്‍ മനശങ്കയോടെ നോക്കി.

“മോനെ.... ഇത്ഓള്‍ക്ക് ....കൊടുക്കണം ....മൂപ്പര് പണ്ട് ഞമ്മക്ക് ഉണ്ടാക്കിതന്നതാ....റാഫിയത്തുണികൊണ്ടുള്ള പുടവ .....എവിടെയുംകിട്ടാത്ത തുണിയാ... ആപ്രിക്കനാണെന്നാ പറഞ്ഞത്. എനിക്ക് ഇനി എന്തിനാ .....”വേണ്ടെന്നു പറയണമെന്നുണ്ടെങ്കിലുംസ്‌നേഹത്തെ നിരസിക്കാന്‍ അവനായില്ല. “പിന്നെ മോന് ചിറക്കല്‍ പോവാണേമൂപ്പരെഒന്ന് അന്വേഷിക്കണം ..... എത്രയായാലുംമൂപ്പര്അന്ന് പഠിപ്പിച്ച മൊഗ്ലായി പൊറാട്ടോണ്ട് ഞാന്‍ കുറെകഴിഞ്ഞില്ല്യേ ..... ജീവനോടെഉണ്ടാവൂല്ല....  കബറെങ്കിലുംകാണാലോ .....” ഒരിക്കലും പോവില്ലെന്ന്അറിയാമെങ്കിലും അവന്‍  തലയാട്ടി.....ഉപ്പവകകണ്ടംകയറിയതും പൂത്താങ്കീരികള്‍ ചിലച്ചാര്‍ത്തു.പ്ലാവിലെ പഴഞ്ചക്കയില്‍ നിന്നുംഒരണ്ണാറക്കണ്ണന്‍ വാലും പൊക്കിയോടി.പച്ചോലതണ്ടില്‍നിന്നും ഒരു കാക്ക മറുകാക്കക്ക് ചുണ്ട്‌കോര്‍ത്തുഅന്നംകൊടുക്കുന്നു.ഈകാക്ക പ്രായംതൊങ്ങലുവന്നാല്‍ തിരിച്ചറിയാന്‍ കഴിയാത്തതില്‍ അവന് ആശ്ചര്യംതോന്നി.എവിടെ നിന്നോമരംകൊത്തിയുടെടപ്പ്ടപ്പ്‌കേള്‍ക്കേ അവന്റെ മനസ്സില്‍ ഒരു ചിത്രംതെളിഞ്ഞു.  കണ്ടെത്തിലെമരങ്ങളെല്ലാം പിഴുതെറിയപ്പെട്ടിരിക്കുന്നു. ക്ലിയോപാട്രയുടെസൂചിപോലെ  നെടുതായ ഇരുമ്പു കാലുകള്‍കണ്ടത്തിനു മധ്യേ നില്‍പ്പുണ്ട്.ചില്ലയനക്കം പോലുമില്ലാത്ത ശ്മശാന മൂകത.അവന്‍ സമ്മത പത്രമെടുത്ത്ആയിരംതുണ്ടുകളാക്കി ച്ചുരുട്ടിയുരുട്ടിമച്ചുസൈനുവിന്റെവെളിമറക്കകത്തേക്ക് ഒരേറുകൊടുത്ത ശേഷംശാന്തമായിവീട്ടിലേക്ക് നടന്നു.

“ അല്ലേലും നിങ്ങളിങ്ങനെ പ്രതീക്ഷിക്കാതെഓരോന്നായിവരും .....” പുടവയുടെ പ്ലീറ്റിലൂടെ വിരലോടിച്ചുകൊണ്ട് ഭാര്യ പറയുമ്പോള്‍ അവളുടെകണ്ണുകള്‍തിളങ്ങിയിരുന്നു.”ക്രീസ് പോവാതെ നോക്കണംഎവിടെയുംകാണാത്ത മിനുസമുള്ളതുണിയാണ്.” അല്പം മൗനം ദീക്ഷിച്ച ശേഷംഅവള്‍ചോദിച്ചു. “ അല്ല പോയകാര്യംഎന്തായി സമ്മതിച്ചോ .....?”” ഇല്ല .....!” അവന്‍ എടുത്തവായെ പറഞ്ഞു. “എനിക്കറിയാം .... ആ തള്ള സമ്മതിക്കില്ല ...” അവള്‍ശുണ്ഠിപ്പെട്ടതുംഅവന്‍ പുടവയെടുത്ത്‌തോളത്തിട്ടു.”നല്ല പുടവയാണല്ലേ .....”

“ഊം .....”അവള്‍മൂളി.

“മച്ചിസൈനൂന് കണ്ടംകൊടുത്തുവാങ്ങിച്ചതാ..... “അവളുടെകടവാതുറക്കുന്നതുകണ്ട്  അവന് ചിരിവന്നു. അവന്‍ ചിരിച്ചു ... ഉറക്കെയുറക്കെ ചിരിച്ചു. കണ്ണീരുവാര്‍ത്തുചിരിച്ചു .......

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

View More