Image

ബിറ്റ്‌കോയിന്റെ മോഹന ചാഞ്ചാട്ടങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 08 October, 2021
ബിറ്റ്‌കോയിന്റെ മോഹന ചാഞ്ചാട്ടങ്ങൾ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
 
“നിങ്ങൾക്ക് ഒന്നുകിൽ ഈ വിപ്ലവത്തിൽ ചേരാം, അല്ലെങ്കിൽ അതിൽ ഒലിച്ചുപോകാം." 
 
നിങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ബിറ്റ്‌കോയിന്റെ  വില 50,000 ഡോളറിന് മുകളിലേക്ക് വീണ്ടും ഉയർന്നു.
 
2021 ഏപ്രിൽ 14 ന് ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ 64,863 ൽ എത്തിയിരുന്നു, താമസിയാതെ വന്നതിനേക്കാൾ  വേഗത്തിൽ ഇടിഞ്ഞുപോയി . 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ $ 8,975.53 ൽ നിങ്ങൾ ഒരൊറ്റബിറ്റ്കോയിൻ വാങ്ങി, ഇന്നത്തെ വില 55,53.54 ഡോളറിന് വിറ്റാൽ, 5.18 മടങ്ങു് പോസിറ്റീവ് റിട്ടേണിന് തുല്യമായ  46,556  ഡോളർ സമ്പാദിക്കുമായിരുന്നു . കേൾക്കാൻ നല്ല സുഖമുള്ള സാമ്പത്തിക നേട്ടം! 
 
അതിശയകരമെന്നു പറയട്ടെ, ലോകത്തിലെ ആദ്യത്തേതും ഏറ്റവും പ്രചാരമുള്ളതുമായ ക്രിപ്‌റ്റോകറൻസിയുടെ ഉടമകൾക്ക് പലരോടും നന്ദി പറയാൻ ഇപ്പോൾ തോന്നിയേക്കാം. 
 
റെഗുലേറ്ററി ഏജൻസി ബിറ്റ്കോയിൻ ഉപയോഗം നിരോധിക്കാൻ നോക്കുന്നില്ല എന്നാണ് ഈയിടെ പ്രതിനിധി സഭയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തിയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ("SEC") ചെയർ ഗാരി ഗെൻസ്ലർ പറഞ്ഞത്. കൂടുതൽ കൂടുതൽ ബാങ്കുകളും പേയ്‌മെന്റ് കമ്പനികളും ക്രിപ്റ്റോകളെ 'ഗ്രീൻലൈറ്റ്' ചെയ്യുവാൻ മുന്നോട്ട് വരുന്നത്  ഒരു വശത്ത് നിക്ഷേപകർക്ക് പ്രതീക്ഷകൾ നൽകുന്നു.
 
ചൊവ്വാഴ്ച രാവിലെ, യുഎസ് ബാങ്ക് (യുഎസ്ബി) യുഎസിലെ ഉപഭോക്താക്കൾക്ക് ബിറ്റ്കോയിൻ കസ്റ്റഡി സേവനങ്ങൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും സമീപഭാവിയിൽ അധിക ക്രിപ്‌റ്റോകറൻസി സേവനങ്ങൾ ലഭ്യമാക്കുമെന്ന് പറയുകയും ചെയ്തു. 
 
 
എന്നാൽ  മറുവശത്ത്, രണ്ടാഴ്ച മുമ്പ് ഏറ്റവും കൂടുതൽ ആശങ്കകൾ സൃഷ്ടിച്ച വാർത്ത ചൈനാ നടത്തിയ ഒരു കടുംകൈ ആയിരുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത് വന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ചൈന.
 
ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ തീരെ ഉദാരമല്ലാത്ത സമീപനം ആണ് ചൈന സ്വീകരിച്ചുവരുന്നത്. ഇതുസംബന്ധിച്ച് ചൈനയുടെ പല നിയന്ത്രണങ്ങളും നേരത്തേ തന്നെ ക്രിപ്‌റ്റോ വിപണിയെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴത്തെ നീക്കം ക്രിപ്‌റ്റോവിപണികളുടെ അടിത്തറ തന്നെ ഇളക്കിയേക്കും എന്ന് പൊതുവേ ഒരു ധാരണ ഉണ്ടായി. ചൈനീസ് തീരുമാനം വന്നതിന് പിറകെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തില്‍ വലിയ ഇടിവും സംഭവിച്ചതായി നമ്മൾ കണ്ടതുമാണ്.
 
അതിന് പിന്നാലെ അമേരിക്കയിലും ബിറ്റ്‌കോയിന് എതിരായ വമ്പൻ പ്രസ്താവനകൾ മാധ്യമങ്ങളിൽ ഇടംപിടിച്ചു. ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ, ആക്‌സിയോസുമായുള്ള  ഒരു ടിവി അഭിമുഖത്തിൽ ബിറ്റ്കോയിന്റെ വിജയസാധ്യതയെപ്പറ്റിയുള്ള മുൻകാല സംശയം ഇരട്ടിയാക്കി. ദീർഘകാല ക്രിപ്റ്റോ വിമർശകനാണ് ഡിമോൺ, ബിറ്റ്കോയിനെ ഒരു "തട്ടിപ്പുനാണയം" ആയും, അതിന്റെ പിന്നാലെ വെറുതെ സമയവും പണവും പാഴാക്കരുതെന്നും മുന്നറിയിപ്പു നല്കിയിരിക്കുന്നു.    
 
ജെപി മോർഗൻ ഉൾപ്പെടെയുള്ള മുഖ്യധാരാ ധനകാര്യ സ്ഥാപനങ്ങൾ വളരുന്ന ക്രിപ്റ്റോ താൽപ്പര്യത്തിന് വിപരീതമായാണ് അദ്ദേഹത്തിന്റെ വിമർശനാത്മക പരാമർശങ്ങൾ നിക്ഷേപകരുടെ ഇടയിൽ പരത്തിക്കൊണ്ടിയ്ക്കുന്നതെന്ന് ഓർക്കണം. 
 
എന്നാൽ അവയെ തരണം ചെയ്തുകൊണ്ട്, ക്രിപ്റ്റോ മാർക്കറ്റിൽ നല്ല ചലനങ്ങൾ നാം കണ്ടു കൊണ്ടിരിക്കുന്നു.  
 
മിക്ക ആളുകൾക്കും, ക്രിപ്‌റ്റോകറൻസികളിൽ സജീവമായി നിക്ഷേപം നടത്തുന്നവർക്കുപോലും, ക്രിപ്റ്റോകളിൽ പണം സമ്പാദിക്കുന്നത് പലപ്പോഴും ലളിതമായ ഭാഗ്യത്തിലേക്കുള്ള  കുതിപ്പുകളായി തോന്നിയേക്കാം, ഇന്ന് ലോകത്ത് 6,000 -ലധികം ക്രിപ്‌റ്റോകറൻസികളുണ്ട്. ശരിയായ ധാരണ ക്രിപ്റ്റോ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയും ഇത് പഠിക്കുന്ന ആളുകൾക്ക് പുതിയ സമ്പത്തിന്റെ സുനാമി സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായിരിക്കും  അഭികാമ്യം.ഉദാഹരണത്തിന്, “ഷിബ ഇനു” ക്രിപ്‌റ്റോകറൻസി ഇപ്പോൾ വിപണി മൂല്യത്തിൽ ലോകത്തിലെ 20- മത്തെ  വലുതാണ്, കഴിഞ്ഞ ആഴ്ചയിൽ ഇലോൺ മസ്ക് ഭാഗികമായി ഇന്ധനം നൽകിയതിന്റെ ഫലമായിരുന്നു ഡോഗ്‌കോയിൻ പോലെയുള്ള ഈ ശിശൂ ക്രിപ്റ്റോയുടെ കുതിച്ചു ചാട്ടം. ഈ ക്രിപ്‌റ്റോകറൻസി വിപണിയിൽ വന്നിട്ട് രണ്ട്  വർഷങ്ങളെ ആയിട്ടുള്ളു. 
 
കഴിഞ്ഞ ആഴ്ചയിലെ SHIB- യുടെ 216% കുതിച്ചുചാട്ടം ബിറ്റ്കോയിനിന്റെയും ഈഥറിന്റെയും പ്രകടനത്തെ നന്നായിമറച്ചുകളഞ്ഞു, ഈ കാലയളവിൽ 20% ത്തിൽ കൂടുതൽ അവയുടെ വിലയും ഉയർന്നതായിരുന്നു. 
 
മറ്റൊരു സംഭവം എൽ സാൽവഡോർ എന്ന രാജ്യത്തെ ക്രിപ്റ്റോ അംഗീകാരമായിരുന്നു. 2.1 ദശലക്ഷം സാൽവദോറൻമാർ സർക്കാരിന്റെ ചിവോ ക്രിപ്‌റ്റോകറൻസി വാലറ്റ് ഉപയോഗിക്കുന്നു, ഇപ്പോൾ ഈ ചെറിയ രാജ്യം ബിറ്റ്കോയിനെ നിയമപരമായ സാധുവാക്കിയിരിക്കുന്നു. എൽ സാൽവഡോറിലെ ഏതൊരു ബാങ്കിനേക്കാളും കൂടുതൽ ഉപയോക്താക്കളാണ് ഇപ്പോൾ ഈ ആപ്പിന് ഉള്ളത്. രാജ്യത്തെ എല്ലാ അക്കൗണ്ട് ഉടമകൾക്കും 30 ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ സർക്കാർ എയർഡ്രോപ്പ് ചെയ്തിട്ടുണ്ട്. 
 
ആറ് ക്രിപ്റ്റോ എക്സ്ചേഞ്ച്-ട്രേഡ് ഉൽപ്പന്നങ്ങൾ (ഇടിപി) ജർമ്മനിയിൽ ലിസ്റ്റുചെയ്യുന്നു. ഇവ കാർഡാനോ, പോൾകാഡോട്ട്, സൊലാന, സ്റ്റെല്ലാർ, ടെസോസ്, ബിറ്റ്കോയിൻ, പോൾകാഡോട്ട്, എതെറിയം, കോസ്മോസ്, കാർഡാനോ എന്നിവ ഉൾപ്പെടുന്ന ഒരു ക്രിപ്റ്റോ ബാസ്ക്കറ്റ് ഇൻഡെക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. 
 
ബിസിനസുകളും എഫ്ഐകളും അവരുടെ ബാലൻസ് ഷീറ്റുകളിൽ നിക്ഷേപമായി സൂക്ഷിക്കുന്നതിനേക്കാൾ ഇടപാടുകൾക്ക് ക്രിപ്റ്റോകൾ ഉപയോഗിക്കുന്നതിന്റെ ആറ് മടങ്ങ് സാധ്യതയുണ്ടെന്ന് ഒരു ആഗോള സർവേ കണ്ടെത്തി. 58% ബഹുരാഷ്ട്ര സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു ക്രിപ്റ്റോ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. 
 
ഏറ്റവും പുതിയ ബിറ്റ്കോയിനും ക്രിപ്റ്റോ വിലയും കുതിച്ചുയരുന്നതിന് മുമ്പ്, മിക്ക ബാങ്കിംഗ് എക്സിക്യൂട്ടീവുകളുടെയും ഒരു വോട്ടെടുപ്പ് പ്രകാരം ബിറ്റ്കോയിനും ഡിജിറ്റൽ ആസ്തികളും അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ യുഎസ് ഡോളർ പോലുള്ള ഫിയറ്റ് കറൻസികളെ മാറ്റിസ്ഥാപിക്കുമെന്ന് കരുതുന്നു - ഈ മാറ്റം "ഒരു വൻ ഭൂകമ്പം" ആയേക്കും എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
 
ഒന്നുകിൽ നല്ല ലാഭം കിട്ടുമ്പോൾ കയ്യിലുള്ള ക്രിപ്റ്റോകൾ വിറ്റു തത്ക്കാലം സാമാധാനം കണ്ടെത്തുക; അല്ലെങ്കിൽ ഇതിലും വലിയ കൊയ്ത്തിനായി കാത്തിരിക്കുക. ക്രിപ്റ്റോയുടെ ചാഞ്ചാട്ടത്തിൽ ചഞ്ചലപ്പെടാതിരിക്കുക!
 
 (ഇത് ഒരു മാർക്കറ്റ് അവലോകനം മാത്രമായതിനാൽ, നിക്ഷേപകർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ സ്റ്റോക്കിലും ക്രിപ്റ്റോകറൻസികളിലും പണമെറിഞ്ഞു കളിക്കാവൂ!)
 
 
Join WhatsApp News
Boby Varghese 2021-10-08 19:38:48
Bitcoin is expensive. HUT is a mining company of bitcoin. HUT is about $10. Do your home work. MARA is another bitcoin related company.
Boby Varghese 2021-10-08 20:15:30
GBTC is a trust fund for Bitcoin. Moves directly proportional to Bitcoin movement. May be a better way to invest in Bitcoin. Again do your own due diligence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക