Image

യുവതിയോട് അപമര്യാദയായി പെരുമാറി, എന്‍.സി.ബി ഓഫീസര്‍ അറസ്റ്റില്‍

Published on 08 October, 2021
 യുവതിയോട് അപമര്യാദയായി പെരുമാറി, എന്‍.സി.ബി ഓഫീസര്‍ അറസ്റ്റില്‍


മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയോട് മോശമായി പെരുമാറിയതിന് എന്‍.സി.ബി ഉദ്യോഗസ്ഥനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാലാണ് സംഭവം. പുണെയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട തീവണ്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുംബൈ സോണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായ ദിനേശ് ചവാന്‍ ആണ് കേസിലെ പ്രതി. റെയില്‍വേ പോലീസ്  അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് 35കാരനായ ദിനേശ് ഹൈദരാബാദില്‍ നിന്ന് മടക്കയാത്രയിലായിരുന്നു.

 25കാരിയായ യുവതിയെ ഇയാള്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അവരുടെ ബാഗില്‍ നിന്ന് അടിവസ്ത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും ടി.ടി.ഇയെ വിളിച്ചുവരുത്തി പരാതിപ്പെടുകയുമായിരുന്നു. 

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ എത്തിച്ച ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം ചവാന്‍ കഴിഞ്ഞ ആറ് മാസമായി ലീവിലാണെന്നാണ് എന്‍.സി.ബി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക