Image

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, അതിഥി തൊഴിലാളി പിടിയില്‍

Published on 08 October, 2021
വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, അതിഥി തൊഴിലാളി പിടിയില്‍



കൊച്ചി: മഞ്ഞപ്രയില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി അമൃത റോയി (30) നെയാണ് കാലടി പോലിസ് പിടികൂടിയത്.  വെള്ളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് 
വീട്ടമ്മയുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

 മക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു.  ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.കെ ഷബാബ്, സതീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍, ജോയി എസ്, സി.പി. ഒ .ജയന്തി, രജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക