Image

മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ച്‌ വരുന്നു

Published on 08 October, 2021
മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ച്‌ വരുന്നു
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളുമൊക്കെ വാരി കൂട്ടിയ മലയാള നടിയാണ് മീര ജാസ്മിന്‍. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷക പ്രശംസ നേടി എടുത്തെങ്കിലും ഏറെ നാളായി നടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടിയാണ് മീര ജാസ്മിന്‍ ഇടവേള എടുത്തത്. പിന്നീട് നടിയെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും സിനിമയിലേക്കുള്ള തിരിച്ച്‌ വരവിനെ കുറിച്ച്‌ മാത്രം ഒന്നും പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ മീര ജാസ്മിന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണെന്നുള്ള സന്തോഷ വിവരം പുറത്ത് വന്നിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നടിയുടെ തിരിച്ച്‌ വരവ്. ഇനി താന്‍ സജീവമായി അഭിനയിക്കാനുണ്ടാവുമെന്ന കാര്യവും നടി വ്യക്തമാക്കിയിരിക്കുകയാണ്. 

യുഎഇ യുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവേയാണ് അഭിനയത്തിലേക്ക് തിരിച്ച്‌ വരുന്നതിനെ പറ്റി നടി സൂചിപ്പിച്ചത്.



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക