Image

ഇന്‍സ്റ്റഗ്രാമിലെ ചിത്രം; സാമന്ത കടുത്ത നിരാശയിലെന്ന്‌ ആരാധകര്‍

Published on 08 October, 2021
  ഇന്‍സ്റ്റഗ്രാമിലെ ചിത്രം; സാമന്ത കടുത്ത നിരാശയിലെന്ന്‌ ആരാധകര്‍


നഷ്‌ടപ്രണയത്തെ കുറിച്ചുളള ഹൃദയഹാരിയായ കുറിപ്പുമായി തെന്നിന്ത്യന്‍താരം സാമന്ത. നാഗചൈതന്യയുമായി വേര്‍പിരിയുകയാണെന്ന്‌ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ്‌ ഔദ്യോഗികമായി സമൂഹമാധ്യമത്തില്‍ ചിത്രവും കുറിപ്പും പങ്കു വയ്‌ക്കുന്നത്‌. വെളുത്ത കോട്ടണ്‍ ഗൗണ്‍ ധറിച്ച ചിത്രമാണ്‌ സാമന്ത ആരാധാകരുമായിപങ്കു വച്ചത്‌. അതിനൊപ്പം കുറിച്ച വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ നിരാശയാണെന്നാണ്‌ ആരാധകരുടെ കണ്ടെത്തല്‍. സാമന്തയുടെ ചിത്രവും കുറിപ്പും വൈറലായി.

`` നഷ്‌ടപ്രണയത്തിന്റെ ഗാനങ്ങള്‍, പര്‍വതങ്ങളിലും പാറക്കെട്ടുകളിലും കുന്നിന്‍ചെരുവുകളില്‍ തഴുകി വരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്‌ദം. നഷ്‌ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകള്‍. താഴ്‌ വരയില്‍ അലയടിക്കുന്ന നഷ്‌ട പ്രണയത്തിന്റെ വിഷാദഗാനം. പഴയ ബംഗ്‌ളാവുകളുടെ പടവുകളിലും ഇടവഴികളും കാറ്റ്‌ മുഴങ്ങുകയാണ്‌.'' സമാന്ത കുറിച്ചു.

2017 ഒക്‌ടോബറിലണ്‌ നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്‌. ആരാധകര്‍ ഏറെ ആഘോഷിച്ച താരജോഡികളായിരുന്നു ഇരുവരും. എന്നാല്‍ നാലാം വിവാഹ വാര്‍ഷികത്തിന്‌ ഏതാനും ദീവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ്‌ ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തു വിട്ടത്‌. ഞെട്ടലോടെയാണ്‌ താരങ്ങളുടെ ആരാധകര്‍ ഈ വാര്‍ത്ത കേട്ടത്‌. കഴിഞ്ഞ പ്രണയദിനത്തില്‍പങ്കു വച്ച താരദമ്പതികളുടെ ചിത്രത്തിനു താഴെ ഇപ്പോഴും ആരാധകരുടെ കമന്റുകള്‍ ഏറെയാണ്‌.

``ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഇനിയും സമയമുണ്ട്‌. നിങ്ങള്‍ ഇനിയും ഒരുമിച്ച്‌ കഴിയണം എന്നാണ്‌ ആഗ്രഹം.'', `` നിങ്ങള്‍ വളരെ നല്ല ദമ്പതികളായിരുന്നു. സാമിനെ പിരിഞ്ഞു പോയ നാഗചൈതന്യയെ ഞാന്‍ വെറുക്കുന്നു.'' ``നിയമപരമായി വേര്‍പിരിഞ്ഞാലും നിങ്ങളുടെ മനസ്സ്‌ ഒന്നായിരിക്കട്ടെ.'' എന്നിങ്ങനെയുളള കമന്റുകളാണ്‌ അധികവും. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ പ്രഖ്യാപനത്തിനു ശേഷം ഹൃദയം തകര്‍ന്ന ആരാധകര്‍``ചെയ്‌സാം'' എന്ന ഹാഷ്‌ടാഗില്‍ ക്യാമ്പെയ്‌നിങ്ങും നടത്തിയിരുന്നു.

കഴിഞ്ഞ പ്രണയദിനത്തിലാണ്‌ സാമന്ത നാഗ ചൈതന്യയുമൊത്തുള്ള ചിത്രം അവസാനമായി പങ്കു വച്ചത്‌. ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ഇനി ഒരുമിച്ചുളള ചിത്രത്തിന്‌ അടുത്ത ക്രിസ്സ്‌മസ്‌ വരെ കാത്തിരിക്കണം എന്ന അടിക്കുറിപ്പോടെയാണ്‌ സാമന്ത ചിത്രം പങ്കു വച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക