Image

ആര്യന്‌ ഭക്ഷണവുമായി ഗൗരി ഖാന്‍, തടഞ്ഞ്‌ എന്‍.സിബി

Published on 08 October, 2021
     ആര്യന്‌ ഭക്ഷണവുമായി ഗൗരി ഖാന്‍, തടഞ്ഞ്‌ എന്‍.സിബി


ലഹരി മരുന്ന്‌ കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‌ ഭക്ഷണവുമയി എത്തിയ മാതാവ്‌ ഗൗരി ഖാനെ തടഞ്ഞ്‌ നാര്‍ക്കോട്ടിക കണ്‍ട്രോള്‍ ബ്യൂറോ. ഏതാനും പായ്‌ക്കറ്റ്‌ ബര്‍ഗറുമായാണ്‌ ഗൗരി എന്‍സിബി ഓഫീസിലെത്തിയത്‌. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ ഗൗരിയെ അനുവദിച്ചില്ല. കൊണ്ടു വന്ന ഭക്ഷണം നല്‍കാനും അനുവദിച്ചിലല്ല.

ആര്യന്റെ കൂടെ അറസ്റ്റ്‌ ചെയ്യപ്പെട്ട മറ്റു പ്രതികള്‍ക്കും വീട്ടില്‍ നിന്നുള്ള ഭക്ഷണം നല്‍കാന്‍ അനുവദിച്ചിട്ടില്ല. ആര്യന്‍ഖാനും സുഹൃത്തുക്കള്‍ക്കും റോഡരികില്‍ നിന്നുള്ള തട്ടുകടയിലെ ഭകഷണമാണ്‌ ഇപ്പോള്‍ നല്‍കുന്നത്‌. പുരി-ഭാജിസ ദാല്‍-ചാവല്‍ എന്നിങ്ങനെ സാധാരണ ഭക്ഷണങ്ങളും കൂടാതെ അടുത്ത ഹോട്ടലില്‍ നിന്നും പുലാവ്‌, ബിരിയാണി എന്നിവയുമാണ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്‌.

കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ്‌ ഷാറൂഖ്‌ ഖാന്‍ എത്തിയിരുന്നു. ഷാറൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രണ്ടു ദിവസം മുമ്പാണ്‌ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടു പേരെ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്‌ ചെയ്‌തത്‌. ആഡംബര കപ്പലില്‍ നിന്നും ലഹരി മരുന്ന്‌ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌.




ഈ ഇരുട്ടിനെ നീ അതിജീവിക്കണം; ആര്യന്‌ പിന്തുണയുമായി ഹൃത്വിക്‌



ലഹരിമരുന്ന്‌ കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാന്‌ പിന്തുണയുമായി നടന്‍ ഹൃത്വിക്‌ റോഷന്‍. പിന്തുടര്‍ന്നു വരുന്ന വെളിച്ചത്തെ നേരിടാന്‍ ആര്യന്‍ ഇപ്പോള്‍ ഈ ഇരുട്ടിനെ നേരിടണമെന്ന്‌ അദ്ദേഹം പറയുന്നു. ആര്യന്റെ ഫോട്ടോയ്‌കൊപ്പം സമൂഹമാധ്യമത്തില്‍ പങ്കു വച്ചകുറിപ്പിലൂടെയായിരുന്നു ഹൃത്വിക്‌ തന്റെ പിന്തുണ അറിയിച്ചത്‌.
ഹൃത്വികിന്റെ വാക്കുകള്‍;
``എന്റെ പ്രിയപ്പെട്ട ആര്യന്‍, ജീവിതം വിചിത്രമായ ഒരു #യാത്രയാണ്‌. അത്‌ അനിശ്ചിതമാണെന്നതു പോലെ തന്നെ മഹത്തരവുമാണ്‌. #ജീവിതം നമുക്കു മുന്നിലേക്ക്‌ ചുളുങ്ങിയ പന്തുകള്‍ എറിഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ ദൈവം ദയാലുവാണ്‌. അദ്ദേഹം സമര്‍ത്ഥന്‍മാര്‍ക്ക്‌ വളരെ ബുദ്ധിമുട്ടുകളുളള പന്തുകള്‍ മാത്രമേ എറിഞ്ഞു നല്‍കുകകയുള്ളൂ. ഈ പ്രയാസങ്ങളില്‍ നിനക്ക്‌ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നതു കൊണ്ടാണ്‌ ദൈവം ഇത്തവണ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്‌. നിനക്കത്‌ ഇപ്പോള്‍ മനസിലാകുന്നുണ്ടെന്ന്‌ തോന്നുന്നു. ഇപ്പോള്‍ നീ അനുഭവിക്കുന്ന കോപവും ആശയക്കുഴപ്പവും നിസ്സഹായതയും നിന്റെ ഉള്ളിലെ ഹീറോയെ പുറത്തു കൊണ്ടു വരാന്‍ തക്ക ശേഷിയുള്ളതാണ്‌. എന്നാല്‍ അതേ ചേരുവകള്‍ക്ക്‌ നിന്നെ നശിപ്പിക്കാനും കഴിയും എന്ന ഉത്തമബോധ്യം നിനക്കുണ്ടായിരിക്കണം. ദയയും സ്‌നേഹവും അനുകമ്പയും കൈവിടാതിരിക്കുക. ഉള്ളില്‍ എരിയുന്ന ചൂടില്‍ സ്വയം ഉരുകി പരിശുദ്ധനാവുക. അതു മതി.''

`` തെറ്റുകള്‍ , പരാജയങ്ങള്‍, വിജയങ്ങള്‍ എന്നിവയില്‍ ഏതെല്ലാം നെഞ്ചില്‍ സൂക്ഷിക്കണമെന്നും ഏതെല്ലാം ഉപേക്ഷിക്കണമെന്നും നിനക്ക്‌ അനുഭവത്തില്‍ നിന്ന്‌ മനസിലാകും. എന്നാല്‍ ഇതിനോടൊപ്പം തന്നെ നല്ല മനുഷ്യനായി വളരാനും നിനക്ക്‌ കഴിയും എന്നറിയുക. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഒരു പുരുഷനാകുന്നതു വരെ നിന്നെ അറിയുന്നവനാണ്‌ ഞാന്‍. നിനക്ക്‌ ലഭിച്ച അനുഭവങ്ങളെയെല്ലാം ചേര്‍ത്തു പിടിക്കുക. അത്‌ ദൈവം നിനക്ക്‌ തന്ന സമ്മാനങ്ങളാണ്‌. ഈ സമസ്യ പൂരിപ്പിച്ചു കഴിയുമ്പോള്‍ നിനക്ക്‌ എല്ലാം മനസ്സിലാകുമെന്ന്‌ ഞാന്‍ ഉറപ്പു തരുന്നു. പിശാചിന്റെ കണ്ണുകളിലേക്ക്‌ ശാന്തനായി നോക്കുക. അവനെ നിരീക്ഷിക്കുക. നിന്നിലെ നാളെ വാര്‍ത്തെടുക്കുന്ന നിമിഷങ്ങളാണത്‌. നാളെ ഒരു പുതിയ പ്രഭാതമാണ്‌ ലഭിക്കാന്‍ പോകുന്നത്‌ . അതിനായി ഇപ്പോള്‍ ഈ ഇരുട്ടിലൂടെ സഞ്ചരിച്ചേ മതിയാകൂ. ശാന്തമായിരിക്കൂ. ഉള്ളിലുള്ള നന്‍മയുടെ വെളിച്ചത്തെ വിശ്വസിക്കൂ. അത്‌ഇപ്പോഴും അവിടെ തന്നെയുണ്ട്‌. നിന്നെ ഒരുപാട്‌ സ്‌നേഹിക്കുന്നു.'' ഹൃത്വിക്‌ പറഞ്ഞു.
നേരത്തേ ആര്യന്‌ പിന്തുണയുമായി ഹൃത്വികിന്റെ ഭാര്യ സൂസന്‍ ഖാനും എത്തിയിരുന്നു. ആര്യന്‍ നല്ല കുട്ടിയാണെന്നും അബദ്ധവശാല്‍ കപ്പലില്‍ എത്തപ്പെട്ടതാകാം എന്നുമാണ്‌ സൂസെയന്‍ കുറിച്ചത്‌.
.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക