Image

വ്യാജ പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്: മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല

Published on 08 October, 2021
വ്യാജ പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്: മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല
പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്ബത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലും ജാമ്യം തേടിയിരുന്നു. എന്നാല്‍ രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മോന്‍സണ് പ്രമുഖരെ പരിചയമുണ്ടെന്നും ഈ ബന്ധമുപയോഗിച്ച്‌ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പുരാവസ്തുവിന്‍റെ മറവിലെ സാമ്ബത്തിക തട്ടിപ്പിലും, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോന്‍സന്‍ ജാമ്യം തേടിയിരുന്നത്. പുരാവസ്തുക്കളുടെ മറവില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോന്‍സന്‍റെ വാദം . എന്നാല്‍ കരുതിക്കൂട്ടിയുളള കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും മോന്‍സനെ സഹായിച്ചവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കിയിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ തളളിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക