Image

ഒക്‌ടോബര്‍ 15 മുതല്‍ ടൂറിസ്റ്റ് വിസ‍കള്‍ക്ക് അനുമതി നല്‍കി ഇന്ത്യ

Published on 08 October, 2021
ഒക്‌ടോബര്‍ 15 മുതല്‍ ടൂറിസ്റ്റ് വിസ‍കള്‍ക്ക് അനുമതി നല്‍കി ഇന്ത്യ
ന്യൂദല്‍ഹി: ഒന്നര വര്‍ഷത്തെ ഇടേവേളക്ക് ശേഷം വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിച്ച്‌ ഇന്ത്യ. രാജ്യേത്തേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
കൊവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാണ് ആദ്യം വിസ അനുവദിക്കുക.

നവംബര്‍ 15 മുതല്‍ സാധാരണ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ നല്‍കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക