Image

ക്യൂ നില്‍ക്കേണ്ട: ഇഷ്ട ബ്രാന്‍ഡ് മദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം

Published on 08 October, 2021
ക്യൂ നില്‍ക്കേണ്ട: ഇഷ്ട ബ്രാന്‍ഡ് മദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം
തിരുവനന്തപുരം : ഓണ്‍ലൈന്‍വഴിയുള്ള വിദേശ മദ്യവില്‍പ്പന വ്യാപിപ്പിച്ച്‌ കണ്‍സ്യൂമര്‍ഫെഡ്. സംസ്ഥാനത്തെ കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാ ഷോപ്പുകളിലും വിദേശമദ്യ ഇനങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

ഇതോടെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ ഇനി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തിലെ തിരക്കൊഴിവാക്കാനാണ് ഈ നടപടി. ബുക്കിംഗിന് അധിക ചാര്‍ജും നല്‍കേണ്ടതില്ല.

ആദ്യ ഇടപാടിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍വഴി പണം അടയ്ക്കണം. നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി അതത് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒടിപി ലഭിച്ച്‌ 48 മണിക്കൂറിനുള്ളില്‍ മദ്യം വാങ്ങണം. മദ്യം വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ. എസ് കെ സനല്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക