Image

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി

Published on 08 October, 2021
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കോഫെ പോസ തടങ്കല്‍ കേരള ഹൈക്കോടതി റദാക്കി. സ്വപ്നയുടെ മാതാവ് കുമാരി പ്രഭാ സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ അധ്യക്ഷനായ ബഞ്ചിന്‍്റെ ഉത്തരവ്.

കോഫെ പോസ നിയമം സെക്ഷന്‍ 3 (1) പ്രകാരം തടങ്കല്‍ നിയമ വിരുദ്ധമാണന്ന വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയെ കഴിഞ്ഞ വര്‍ഷം ജൂലൈ പന്ത്രണ്ടിനാണ് റിമാന്‍ഡ് ചെയ്തത്.

എന്‍ഐഎ കേസില്‍ സ്വപ്ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്വപ്നക്കെതിരെ കസ്റ്റംസ് കോഫെ പോസ ചുമത്തിയത്. ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടായിരുന്നു കോഫെ പോസ ചുമത്തിയത് .

കോഫെ പോസ റദ്ദാക്കിയെങ്കിലും എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ സ്വപ്നക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക