Image

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ബ്രിട്ടണില്‍ ക്വാറന്റീന്‍ ആവശ്യമില്ല

Published on 08 October, 2021
കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ബ്രിട്ടണില്‍ ക്വാറന്റീന്‍ ആവശ്യമില്ല

ലണ്ടന്‍: ക്വാറന്റീന്‍ നിബന്ധനയില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഒടുവില്‍ ബ്രിട്ടണ്‍ വഴങ്ങി. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലീസ് അറിയിച്ചു. കോവിഷീല്‍ഡോ യു.കെ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിനോ സ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. 

'ഒക്‌ടോബര്‍ 11 മുതല്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കോവിഷീല്‍ഡ് അല്ലെങ്കില്‍ യു.കെ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യ സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിന് നന്ദിയുണ്ടെന്നും' അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു. 

രണ്ട് ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും ബ്രിട്ടണ്‍ നിര്‍ബന്ധിത ക്വാറന്റീല്‍ ഏര്‍പ്പെടുത്തിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബ്രിട്ടണ്‍ നിലപാട് മാറ്റാെത വന്നതോടെ ബ്രിട്ടണില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ നിര്‍ബന്ധിതമാക്കിയിരുന്നു. ഇതോടെയാണ് ബ്രിട്ടന്റെ പിന്മാറ്റം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക