Image

'ലവ് യു മാന്‍', ആര്യന് പിന്തുണയുമായി ഋത്വിക് റോഷന്‍

Published on 07 October, 2021
'ലവ് യു മാന്‍', ആര്യന് പിന്തുണയുമായി ഋത്വിക് റോഷന്‍
മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് താരം ഋതിക് റോഷന്‍. ഈ പരീക്ഷണ കാലത്തെ അതിജീവിക്കാന്‍ മാനസികമായി കരുത്തോടെ ഇരിക്കണമെന്ന് നിര്‍ദേശിച്ച്‌ കുറിപ്പുമെഴുതി.

ഇന്‍സ്റ്റഗ്രമിലാണ് ആര്യന് പിന്തുണ പ്രഖ്യാപിച്ച്‌ കുറിപ്പെഴുതിയത്. കുറിപ്പില്‍ നിന്ന്

'എന്റെ പ്രിയപ്പെട്ട ആര്യന്‍ ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകരുത്. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിര്‍ന്നപ്പോഴും എനിക്ക് നിന്നെ അറിയാം.

ഇപ്പോള്‍ ആ ചെകുത്താന്റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു.നിരീക്ഷിക്കു. ഈ നിമിഷങ്ങളെല്ലാമാണ് നിന്റെ ഭാവി നിര്‍വ്വചിക്കുക. അത് പ്രകാശമാണ്. പ്രകാശത്തിലേക്കെത്താന്‍ ഈ ഇരുട്ടിലൂടെ കടന്നുപോകണമെന്ന് മാത്രം. ആ വെളിച്ചത്തില്‍ വിശ്വസിക്കുക. അതില്‍ നിന്ന് നിന്നെ ആര്‍ക്കും തടയാനാകില്ല. - ലവ് യു മാന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക