Image

'എലോണി'ല്‍ ഷാജി കൈലാസിന്റെ സഹായിയായി മകന്‍

Published on 07 October, 2021
'എലോണി'ല്‍ ഷാജി കൈലാസിന്റെ സഹായിയായി മകന്‍
  ഷാജി കൈലാസിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ജഗനും സിനിമയിലേക്ക്. മോഹന്‍ലാല്‍ ചിത്രം എലോണില്‍ സഹസംവിധായകനായാണ് ജഗന്‍. ക്യാമറയ്ക്ക് പിന്നില്‍ അച്ഛന്റെ അസിസ്റ്റന്റായി മകനും ഉണ്ടാകും.'എന്റെ പുതിയ സഹായി' എന്ന് പറഞ്ഞുകൊണ്ടാണ് മകന്‍ എലോണില്‍ വര്‍ക്ക് ചെയ്യുന്ന വിവരം ലോകത്തെ അറിയിച്ചത്.

കരി എന്നൊരു മ്യൂസിക് വീഡിയോ ചെയ്തുകൊണ്ടാണ് ജഗന്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നടി അഹാന ആയിരുന്നു  പ്രധാന വേഷത്തില്‍ . മമ്മൂട്ടിയുടെ കസബയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക