Image

പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുന്നത് പുതിയ ട്രെന്‍ഡെന്ന് സുപ്രീംകോടതി

Published on 07 October, 2021
പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുന്നത്  പുതിയ ട്രെന്‍ഡെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച്‌ സുപ്രീംകോടതി. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ 2019-ല്‍ നടന്ന കൊലപാതകത്തിലാണ് പ്രതിയായ കൃഷ്ണകുമാറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. 2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്ബ് കടിയേറ്റ് മരിച്ചത്.

കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് ഇവിടെയും സംഭവിച്ചത്. സുബോദ ദേവിയുടെ മരുമകള്‍ അല്പന, കാമുകനായ മനീഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മകന്റെ ഭാര്യയായ അല്പന മനീഷുമായി പ്രണയത്തിലാണെന്ന വിവരം സുബോദ ദേവി അറിഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക