Image

നമുക്കു ചുറ്റും (കവിത: ബിന്ദുജോൺ മാലം)

Published on 07 October, 2021
നമുക്കു ചുറ്റും (കവിത: ബിന്ദുജോൺ മാലം)
നിങ്ങളുടെ കരുതൽ
പ്രാണനോളം അധികമാണ്
വരൂ നമുക്ക് സമയം
കണ്ടെത്താം
ഈ സ്നേഹം എപ്പോൾ
വേണമെങ്കിലും
ഇനിയുള്ള കാലങ്ങളിൽ
അനുഭവിക്കാം
നിങ്ങൾ ഇനിയും എന്തിനാണു
കാത്തുനിൽക്കുന്നത്
ശുദ്ധവായു ശ്വസിക്കാം
നമ്മൾ എത്രമാത്രം
സ്വാതന്ത്ര്യം അനുഭവിക്കുന്നെന്ന്
അനുഭവിച്ചറിയാം
നിങ്ങളുടെ ഒപ്പം ചുറ്റിനടന്ന്
സംസാരിക്കാം
അതിലുമേറെ
അനുഗ്രഹിക്കപ്പെട്ടതായി
തോന്നുമെങ്കിലും
സമയങ്ങളെ
വലിച്ചു നീട്ടാനാവതില്ലല്ലോ
നിങ്ങളുടെ ചുമലിൻ മറവിലൂടെ
സൂര്യരശ്മികൾ എന്നിൽ
പതിയണം
ഒരിക്കൽക്കൂടി എഴുന്നേൽക്കൂ
മടിയാകരുത്
നമ്മുടെ ദിവസം പാഴായേക്കാം
എല്ലാം വെല്ലുവിളി
നിറഞ്ഞതാകാം
പക്ഷേ  പരീക്ഷിക്കപ്പെട്ടുവെന്ന്
ഇനി  നമുക്ക്  തോന്നരുത്
വരൂ എഴുന്നേൽക്കുക
നമുക്ക് നല്ല  ചിന്തകളിലേയ്ക്ക്
നടന്നു  പോകാം
മനസ്സിനെ  അലട്ടുന്ന
വിലോലചിന്തകളെ
അവിടെ ഉപേക്ഷിക്കാം
വേദനിപ്പിക്കുന്ന ഓർമ്മകളെ
എന്നന്നേക്കുമായി മറക്കാം
പ്രതിവിധികൾ പ്രയോഗിച്ചു
ഞാൻ നിങ്ങൾക്ക് എന്നിലെ
ആവേശകരമായ ഊർജ്ജം
പകർന്നു നൽകാം
നിങ്ങളുടെ കണ്ണുകൾ
പതുക്കെ തുറക്കുക
അരികത്തേക്ക് വരൂ
സങ്കടകരമായ വേഷം
അഴിച്ചു മാറ്റുക
നിങ്ങളുടെ ഉത്കണ്ഠകളെല്ലാം
വാതിൽക്കൽ വെയ്ക്കൂ
നിങ്ങൾ എന്തിനാണു
കാത്തുനിൽക്കുന്നത്
വരൂ എഴുന്നേൽക്കുക
നമുക്ക് പുതിയൊരു ലോകം
പടുത്തുയർത്താം
ഇനിയെങ്കിലും പരസ്പരം
മനസ്സിലാക്കൂ
നിങ്ങളെ സ്നേഹിക്കുകയും
നിങ്ങളെ ആശ്രയിക്കുകയും
ചെയ്യുന്ന ചില ആളുകൾ
ചുറ്റുമായി ഉണ്ടെന്നുള്ള സത്യം
നമുക്കു ചുറ്റും (കവിത: ബിന്ദുജോൺ മാലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക