Image

2017ല്‍ നയന്‍താര അഭിനയിച്ച ചിത്രം തിയറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്തുവിട്ടു

Published on 06 October, 2021
  2017ല്‍ നയന്‍താര അഭിനയിച്ച ചിത്രം തിയറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്തുവിട്ടു
 2017 ല്‍ നയന്‍താര  നായികയായി അഭിനയിച്ച ചിത്രമാണ് ആറഡുഗുള ബുള്ളറ്റ്.   ചിത്രത്തിലെ നായകന്‍ ഗോപിചന്ദാണ് .  ഇപോഴിതാ റിലീസിനിരിക്കുന്ന ചിത്രമായ ആറഡുഗുള ബുള്ളറ്റിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വളരെക്കാലമായി മുടങ്ങിപ്പോയതിനാല്‍ പഴികേട്ട ചിത്രമാണ്.

2012ല്‍ ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 2017 ജൂണ്‍ ഒമ്പതിന് ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു. ബി ഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്ദ്ര രമേശ് ആണ് ചിത്രം നിര്‍മിക്കുന്നത്.പല കാരണങ്ങളാല്‍ മുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപോള്‍ ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം ആറഡുഗുള ബുള്ളറ്റ് എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്.

വക്കന്തം വംശി  ചിത്രത്തിന്റെ തിരക്കഥയും അബ്ബുരി രവി  സംഭാഷണങ്ങളുമാണ് എഴുതിയിരിക്കുന്നത്. എം ബാലമുരുഗന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മണി ശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, അഭിമന്യ സിംഹ്, കൊട ശ്രീനിവാസ റാവു, ബ്രഹ്മാനന്ദം, ജയ പ്രകാശ് റെഡ്ഡി. ചലപതി റാവു, മധുനന്ദന്‍, രാമ പ്രഭാ, സുരേഖ വാണി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക