Image

കെഎംഎഫ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 06 October, 2021
 കെഎംഎഫ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആതുരസേവന രംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കല്‍ ഫോറം, കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഭാരവാഹികളെ സംഘടനയുടെ പ്രഥമ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡന്റായി ഗീത സുദര്‍ശനന്‍, വൈസ് പ്രസിഡന്റുമാരായി ലിസി വിത്സണ്‍, സി.എസ്. വിനോദ് എന്നിവരെയും ജനറല്‍ സെക്രട്ടറിയായി ബിന്‍സില്‍ വര്‍ഗീസിനെയും ജോയിന്റ് സെക്രട്ടറിമാരായി ജോര്‍ജ് ജോണ്‍ ജോസ്, മെജിത്ത് ചന്പക്കര എന്നിവരെയും ട്രഷററായി ലിന്‍ഡ സജിയേയും ഇരുപത്തി നാലംഗ കേന്ദ്ര കമ്മറ്റിയെയുമാണ് സംഘടനയുടെ ആദ്യ സമ്മേളനം തെരെഞ്ഞെടുത്തത്.


വെര്‍ച്ചല്‍ പ്ലാറ്റഫോമില്‍ നടന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഉദ്ഘാടനം ചെയ്തത്. ഗീത സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലിസി ല്‍സണ്‍ സ്വാഗതം ആശംസിക്കുകയും ജനറല്‍ സെക്രട്ടറി ബിന്‌സില് വര്‍ഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക