Image

മലയാളിക്ക് ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡ്

Published on 06 October, 2021
 മലയാളിക്ക് ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡ്


ലണ്ടന്‍: ഇഗ്ലണ്ടില്‍ ആതുര ശുശ്രുഷയിലും സാമൂഹിക രംഗത്തും സ്തുത്യര്‍ഹ സേവനത്തിനു നല്‍കുന്ന ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡിന് മലയാളിയായ കോട്ടയം സ്വദേശി എബി ജോസഫ് (ലിജോ ജോസഫ്, 35) അര്‍ഹനായി.

ബ്രിട്ടീഷ് രാജ്ഞിയുടെ നാമത്തിലുള്ളതാണ് അവാര്‍ഡ്. കെയര്‍ഹോം രംഗത്ത് എബി ജോസഫ് നടത്തിവരുന്ന സേവനങ്ങളെ അംഗീകരിച്ചാണ് അവാര്‍ഡ് നല്‍കിയത്. സ്വന്തം പേരിനോടു ബ്രിട്ടീഷ് എംപയര്‍ മെഡല്‍ എന്നുകൂടി ചേര്‍ക്കുവാനുള്ള അനുവാദവും എബി ജോസഫിനു ലഭിച്ചു.


10 വര്‍ഷമായി ഇംഗ്ലണ്ടില്‍ നഴ്‌സായും കെയര്‍ ഹോം മേഖലയിലും സേവനം ചെയ്തുവരുന്ന എബി ഇപ്പോള്‍ സ്ട്രാറ്റ്‌ഫോഡിലെ അല്‍വെസ്റ്റന്‍ ലേയ്‌സ് ബുപ കെയര്‍ ഹോമില്‍ ക്ലിനിക്കല്‍ സര്‍വീസ് മാനേജരാണ്. കോട്ടയം അമ്മഞ്ചേരി പോങ്ങാനാതടത്തില്‍ ഔസേപ്പച്ചന്റെയും ആലീസ് ജോസഫിന്റെയും മകനാണ്. ഭാര്യ ജിനുവും ഇംഗ്ലണ്ടില്‍ ആതുരശുശ്രുഷാമേഖലയില്‍ ജോലി ചെയ്തുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക