നടനും സംവിധായകനും സിനിമ നിര്‍മ്മാതാവും കൂടിയാണ് പൃഥ്വിരാജ്. മോളിവുഡിന് പുറത്ത് ബോളിവുഡില്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ് നടന്. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഈ ഹിന്ദി പതിപ്പ് കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജും ചേര്‍ന്ന് നിര്‍മ്മിക്കും. കരണിന്റെ ധര്മ്മപ്രൊഡക്ഷനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളിയാ കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2019 ല്‍ പൃഥ്വിരാജും സുരാജും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. റീമേക്ക് റൈറ്റ്സിനായി പൃഥ്വിരാജിനെ സമീപിച്ചപ്പോള്‍ നിര്‍മ്മാണത്തില്‍ കൂടി പങ്കാളിയാകാന്‍ ഉള്ള ആഗ്രഹം നടന് പ്രകടിപ്പിക്കുകയായിരുന്നു.ഇതിന് കരണ്‍ ജോഹര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍.
സച്ചി തിരക്കഥയെഴുതി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സ്' ബോക്സ് ഓഫീസില്‍ വലിയ വിജയമായി.