Sangadana

ഐ.ഓ.സി-യു.എസ്.എ കേരള ന്യൂയോർക്ക് ചാപ്റ്റർ ന്യൂയോർക്കിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പ്പാർച്ചന നടത്തി

Published

on

ന്യൂയോർക്ക്: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ 152 മത്  ജന്‍മദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്- യുസ്എ കേരള  ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ന്യൂയോർക്ക് മൻഹാട്ടനിലെ 14 th സ്ട്രീറ്റിലുള്ള യൂണിയൻ സ്ക്വ്‌യറിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ടിന്റെ  നേതൃത്വത്തിൽ യൂണിയൻ സ്ക്വ്‌യറിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ എത്തിയ ഐ.ഒ.സി. യൂ.എസ്.എ കേരള  ചാപ്റ്റർ നേതാക്കൾ ബാപ്പുജിക്ക് പ്രണാമമർപ്പിച്ചു. തുടർന്ന് ലീല മാരേട്ട് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പ്പാർച്ചന നടത്തി.

ഇന്ത്യയുടെ സ്വന്തന്ത്ര്യലബ്ധിക്കായി സമാധാനത്തിന്റെയും സത്യാഗ്രഹത്തിന്റെയും മാർഗത്തിലൂടെ മുന്നിൽ നിന്നും പൊരുതിയ ആ മഹാത്‌മാവിന്റെ പാവന സമരണയ്ക്കു മുൻപിൽ നിൽക്കുമ്പോൾ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്ല്യങ്ങളെ കശാപ്പു ചെയ്യുന്ന ഇന്നത്തെ ഭാരത സർക്കാരിന്റെ കിരാത നടപടികൾ കണ്ട്  അദ്ദേഹത്തിന്റെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നുണ്ടാകുമെന്ന് ലീല മാരേട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ  ഉയര്ത്തിപ്പിടിച്ച മൂല്യങ്ങളായ സമത്വം , മതേതരത്വം, സമാധാനം , നാനാത്വത്തിൽ ഏകത്വം തുടങ്ങിയവപിന്തുടർന്നതുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരതത്തെ ലോകത്തിനു മുൻപിൽ ഒരു മാതൃക രാജ്യമാക്കി മാറ്റാൻ കഴിഞ്ഞത്.  എന്നാൽ ഈ മൂല്യങ്ങളെയെല്ലാം കശാപ്പുചെയ്യുന്ന രീതിയാണ് മോഡി സർക്കാരിന്റെ നേതൃത്വത്തിൽ ഭാരതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ലീല മാരേട്ട് ആരോപിച്ചു.

ഗാന്ധിജിയെ  സ്നേഹിക്കുന്ന പ്രവാസി മലയാളികളാണ് കോൺഗ്രസ് പ്രസ്ഥാനത്തെയും ഏറ്റവുമധികം സ്നേഹിക്കുന്നതെന്ന്  ഐ.ഒ.സി. യു.എസ്.എ നാഷണൽ വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ പറഞ്ഞു. പ്രവാസികൾക്കിടയിൽ ഗ്രൂപ്പുകളില്ല ഒരൊറ്റ കോൺഗ്രസ് മാത്രമേയുള്ളവെന്നും അത്  ഗാന്ധിജി വിഭാവനം ചെയ്ത മൂല്യങ്ങളെ നെഞ്ചോട് ചേർത്ത കോൺഗ്രസ് പാർട്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ ജീവിക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രവാസി മലയാളികൾ ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തോട് കാണിക്കുന്ന ആദരവ് എത്രയെന്നതിന്റെ ഉദാഹരണമാണ് വര്ഷങ്ങളായി ഈ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ഗാന്ധി ജയന്തി ദിനത്തിലും മറ്റു പ്രധാന ദിനത്തിലും ഇവിടെ പുഷ്‌പാർച്ചന നടത്തുവാൻ ഇത്രയേറെ പ്രവാസികൾ എത്തിക്കൊണ്ടിരിക്കുന്നതെന്ന്  ഐ.ഓ.സി.-യു.എസ്.എ കേരളയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് വർഗീസ് പോത്താനിക്കാട് ചൂണ്ടിക്കാട്ടി.

 ഐ.ഓ.സി.-യു.എസ്.എ കേരളയുടെ ന്യൂയോർക്ക് ചാപ്റ്റർ വിമൻസ് ഫോറം ചെയർ ഉഷ ജോർജ്, നാഷണൽ കമ്മിറ്റി മെമ്പറും  സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായ  രാജു ഫിലിപ്പ്,  നാഷണൽ കമ്മിറ്റി മെമ്പർ തോമസ് മാത്യു, വിമൻസ് ഫോറം മെമ്പർ സിസിലി പഴയമ്പിള്ളി , ഐ.ഒ. സി. യു.എസ്. എ കേരള ചാപ്റ്റർ മുൻ പ്രസിഡണ്ട് ജോയ് ഇട്ടൻ തുടങ്ങിയ പ്രമുഖ നേതാക്കളും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷപർച്ചന നടത്താൻ എത്തിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

' അംബാപ്രശസ്തി ' കൂടിയാട്ടരൂപത്തില്‍ വേദിയിലേയ്ക്ക്

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച

കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

വിസ്‌കോണ്‍സില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരു മരണം-20 പേര്‍ക്ക് പരിക്ക്

സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

കെഎച്ച്എഫ്സി ഹിന്ദു പൈതൃകമാസ ആഘോഷം 20, 27 തീയതികളിൽ

കൊറോണക്കാലം ( കഥ: സജ്ന സമീർ)

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, കെ.എന്‍.ആര്‍. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിനു മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

ഹൂസ്റ്റണ്‍ സംഗീത പരിപാടി, നിയന്ത്രണം വിട്ട ജനത്തിരക്കിൽ പെട്ട് എട്ടു മരണം

വെര്‍ജീനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ യംഗ് കിൻ  വിജയിച്ചു 

പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

എറിക്ക് ആഡംസിനു വന്‍ വിജയം; ന്യു യോര്‍ക്ക് സിറ്റിക്കു രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

ന്യു ജെഴ്‌സിയില്‍ അനിഅനിശ്ചിതത്വം: ഗവര്‍ണര്‍ മര്‍ഫി പിന്നില്‍; സിറ്ററെല്ലിക്കു നേരിയ മുന്നേറ്റം

ദര്‍ശനം വായനമുറിയില്‍ അമേരിക്കന്‍ വായനോത്സവം (കെ.കെ. ജോണ്‍സണ്‍)

ഊന്നുവടി (ഗദ്യകവിത : ദീപ ബിബീഷ് നായര്‍)

ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്ര മോദി കൂടിക്കാഴ്ച ഈ മാസം 29 ന്

ഡോ. ദേവിയെ പിന്തുണയ്‌ക്കുക (നടപ്പാതയിൽ ഇന്ന്- 13: ബാബു പാറയ്ക്കൽ)

വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

ഡാം തുറക്കല്‍ : 2018 ലെ മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍

മൂന്ന് അണക്കെട്ടുകള്‍ തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

പമ്പ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും തുറക്കും

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം നടത്തി

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു

സാമൂഹ്യസേവന രംഗത്ത് സഭയെ വളര്‍ത്തുമെന്ന് നിയുക്ത കാതോലിക്കാ ബാവ

View More