Image

'ഒരു താത്വിക അവലോകനത്തി'ന് യു സര്‍ട്ടിഫിക്കേറ്റ്

Published on 05 October, 2021
'ഒരു താത്വിക അവലോകനത്തി'ന് യു സര്‍ട്ടിഫിക്കേറ്റ്
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന 'ഒരു താത്വിക അവലോകനത്തി'ന് യു സര്‍ട്ടിഫിക്കേറ്റ്. അഖില്‍ മാരാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു താത്വിക അവലോകനത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജു വര്‍ഗീസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം നവംബര്‍ അവസാനത്തോടെയോ ഡിസംബര്‍ ആദ്യവാരമോ മാക്‌സ് ലാബ് തീയറ്ററില്‍ എത്തിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

പൂര്‍ണമായും രാഷ്‍ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് ഒരു താത്വിക അവലോകനം. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ്. അഖില്‍ മാരാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക