Image

ലിജോമോള്‍ ജോസ് വിവാഹിതയായി; വരന്‍ അരുണ്‍ ആന്റണി

Published on 05 October, 2021
ലിജോമോള്‍ ജോസ് വിവാഹിതയായി; വരന്‍ അരുണ്‍ ആന്റണി
കൊച്ചി: 'മഹേഷിന്റെ പ്രതികാര'ത്തിലൂടെ ശ്രദ്ധേയയായ  ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാ യിരുന്നു വിവാഹം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്തേക്ക് എത്തിയത്. 

വിവാഹവേഷത്തില്‍ അതിസുന്ദരിയായ ലിജോമോളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക