Image

വിവാഹമല്ല വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

Published on 04 October, 2021
വിവാഹമല്ല വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാവുകയാണ് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ . ഇപ്പോഴിതാ ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണമാണ് വൈറലാവുന്നത്.

വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗത്തിലും നടക്കുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. വിവാഹമല്ല വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. കല്ല്യാണത്തിന്റെ ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന ദിവസങ്ങള്‍ പോലും ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നില്ല ഇന്ന മിക്ക ആളുകളും. സംഗീത് തുടങ്ങിയവയെല്ലാം ആഘോഷിക്കേണ്ടത് വിവാഹമോചന വേളയിലാണെന്നും അദ്ദേഹം പറയുന്നു.

'വിവാഹമോചനം പുനര്‍ജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം രോഗമാണ്, വിവാഹമോചനം രോഗശാന്തിയും. വിവാഹങ്ങളേക്കാള്‍ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തില്‍, നിങ്ങള്‍ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയില്ല, അതേസമയം വിവാഹമോചനത്തില്‍ നിങ്ങള്‍ നേടിയതില്‍ നിന്നാണ് നിങ്ങള്‍ പുറത്തുകടക്കുന്നത്', സംവിധായകനും നിര്‍മ്മാതാവുമായ രാംഗോപാല്‍ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക