Image

സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ആമിര്‍ഖാനെന്ന് കങ്കണ

Published on 04 October, 2021
സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ആമിര്‍ഖാനെന്ന് കങ്കണ
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് താരത്തെ കുറ്റപ്പെടുത്തി നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് കങ്കണയുടെ കുറ്റപ്പെടുത്തല്‍. നാഗചൈതന്യ ബോളിവുഡിലെ 'വിവാഹമോചന വിദഗ്ധനു'മായി അടുത്തിടപഴകിയതാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

'ഈ സൗത്ത് ഇന്ത്യന്‍ നടന്‍ നാലുവര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച്‌ പെട്ടന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ കാരണം സൂപ്പര്‍ സ്റ്റാറായ 'ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ' നടനുമായി പരിചയത്തിലായതോടെയാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒളിച്ചുവെക്കേണ്ട ഒന്നുമില്ല' -കങ്കണ കുറിച്ചു. 

കൂടാതെ വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകളില്‍ കങ്കണ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിവാഹമോചനത്തിന് കാരണം പുരുഷന്‍മാരാണെന്നും അവര്‍ വേട്ടക്കാരും സ്ത്രീകള്‍ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചു. കൂടാതെ വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവര്‍ പറഞ്ഞു.

കങ്കണയുടെ പരോക്ഷ വിമര്‍ശനം ബോളിവുഡ് നടന്‍ ആമിര്‍ഖാന് എതിരെയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ആമിര്‍ നായകനായെത്തുന്ന ലാല്‍ സിങ്ങ് ചദ്ദയില്‍ നാഗചൈതന്യയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മാത്രമല്ല നാഗ ചൈതന്യ നായകനായ ലവ് സ്റ്റോറിയുടെ വിജയാഘോഷത്തില്‍ ആമിര്‍ ഖാന്‍ ആയിരുന്നു പ്രധാന അതിഥി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക